OnePlus 12R ഈ വർഷത്തെ പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ഫോണാണ്. 39,999 രൂപയിൽ ആരംഭിക്കുന്ന ഫോണാണിത്. കൂൾ ബ്ലൂ, അയൺ ഗ്രേ എന്നീ കളറുകളിലാണ് ഫോൺ വിപണിയിലെത്തിയത്. ഫെബ്രുവരിയിൽ ആയിരുന്നു വൺപ്ലസ് 12ആറിന്റെ ലോഞ്ച്. എന്നാൽ ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് മൂന്നാമതൊരു കളർ വേരിയന്റ് കൂടി വരുന്നു.
സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റുള്ള ഫോണാണ് OnePlus 12R. 100W SUPERVOOC ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ വർഷം ഫോൺ പുറത്തിറക്കിയത്. 8GB+128GB സ്റ്റോറേജുള്ള ഫോണാണ് ഒന്നാമത്തേത്.
16GB+256GB സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റുമുണ്ട്. ഇവയിൽ കുറഞ്ഞ സ്റ്റോറേജ് മോഡലിന് 39,999 രൂപയാണ് വില. രണ്ടാമത്തെ ഫോണിന് 45,999 രൂപയും വില വരുന്നു. നീലയും ഗ്രേ കളറിലുമുള്ള ഫോണിനോട് താൽപ്പര്യമില്ലാത്തവർക്ക് ഇനി പുതിയ ഓപ്ഷനുണ്ട്. വൺപ്ലസ് 12R പുതിയ നിറത്തിൽ ഉടൻ വിപണിയിൽ അവതരിപ്പിച്ചേക്കും.
Sunset Dune കളർ വേരിയന്റാണ് വൺപ്ലസ് ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്. പുതിയ വേരിയന്റിനായി കാത്തിരിക്കൂ എന്ന് വൺപ്ലസ് എക്സിലൂടെ അറിയിച്ചു. സൺസെറ്റ് ഡ്യൂൺ കളർ വേരിയന്റിന്റെ ചിത്രവും കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്.
വൺപ്ലസ് 12R 6.78 ഇഞ്ച് വലിപ്പമുള്ള ഫോണാണ്. ഇതിൽ LPTO 4.0 സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. AMOLED 120Hz ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. ഫോൺ സ്ക്രീനിന് 4500 നിറ്റ് പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും സ്ക്രീനിനുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ഒക്ടാ കോർ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് വൺപ്ലസ് ഉൾപ്പെടുത്തിയിട്ടുള്ളത്. 50MP Sony IMX890 പ്രധാന സെൻസർ ഈ ഫോണിലുണ്ട്. അൾട്രാ-വൈഡ്, മാക്രോ ലെൻസുകളും വൺപ്ലസ് 12ആറിൽ നൽകിയിരിക്കുന്നു. 16MP ഫ്രണ്ട് ക്യാമറയുള്ളതിനാൽ സെൽഫി, വീഡിയോ കോളുകളും മികച്ചതാകും.
5,500mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. 26 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജ് ആകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 100W SUPERVOOC ചാർജിങ്ങിനെ ഈ പ്രീമിയം ഫോൺ സപ്പോർട്ട് ചെയ്യുന്നു.