Oneplus 12 Launch: കരുത്തുറ്റ ഡിസ്‌പ്ലേയുമായി Oneplus 12 വരുന്നു, എന്ന് പുറത്തിറങ്ങും?

Updated on 14-Nov-2023
HIGHLIGHTS

വൺപ്ലസ് 12 അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങും

മികച്ച ദൃശ്യാനുഭവം തരുന്ന സ്ക്രീൻ ആണ് വൺപ്ലസ് 12നായി കമ്പനി ഒരുക്കിയിരിക്കുന്നത്

ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആയിരിക്കും ഫോണിനായി നൽകുക

Oneplus അവതരിപ്പിക്കുന്ന പുതിയ സ്മാർട്ട് ഫോണാണ് Oneplus 12. വൺപ്ലസ് 12 അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും ആകർഷണം എന്നാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്. ഉപഭോക്താക്കളുടെ കണ്ണുകൾക്ക് മികച്ച ദൃശ്യാനുഭവം തരുന്ന സ്ക്രീൻ ആണ് വൺപ്ലസ് 12നായി കമ്പനി ഒരുക്കിയിരിക്കുന്നത്.

Oneplus 12 സ്ക്രീൻ

ബെയ്ജിങ് ഓറിയന്റൽ ഇലക്ട്രോണിക്സ് (BOE) എന്ന കമ്പനിയുമായി സഹകരിച്ചാണ് വൺപ്ലസ് ഈ സ്ക്രീൻ നിർമ്മിച്ചിരിക്കുന്നത്. 1,440 x 3,168 പിക്സൽ റെസലൂഷനും 2,600 നിറ്റ്സ് വരെ തെളിച്ചവും ഈ സ്ക്രീൻ വാ​ഗ്ദാനം ചെയ്യുന്നതായിരിക്കും.

സ്ക്രീനിൽ തെളിയുന്ന നിറങ്ങളും ​ഗ്രാഫിക്സുകളും മികച്ച അനുഭവം ആയിരിക്കും ഉപഭോക്താക്കൾക്ക് നൽകുക. എ പ്ലസ് സർട്ടിഫിക്കറ്റാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഡിസ്പ്ലേമേറ്റ് നൽകിയിരിക്കുന്ന റേറ്റിം​ഗ്. കുറഞ്ഞ ബാറ്ററി ചാർജ് കൊണ്ട് തന്നെ ദീർഘനേരം ഈ സ്ക്രീനുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

കരുത്തുറ്റ ഡിസ്‌പ്ലേയുമായി Oneplus 12 2024 ജനുവരിയിൽ പുറത്തിറങ്ങും

Oneplus 12 ഡിസ്‌പ്ലേയുടെ പ്രത്യേകത

Oneplus 12ന്റെ ഡിസ്പ്ലേയ്ക്ക് പ്രവർത്തിക്കാൻ. ഈ OLED സ്ക്രീനിന്റെ വലുപ്പം 6.7 ഇഞ്ച് ആയിരിക്കും. 120hz വരെ റീഫ്രഷ് റെയ്റ്റും വാ​ഗ്ദാനം ചെയ്യുന്നതായിരിക്കും. ഒക്ടോബറിൽ നടന്ന ഒരു ചടങ്ങിൽ ഈ ഫോണിന്റെ ഡിസ്പ്ലേ ഔട്ട്പുട്ട് വൺപ്ലസ് പ്രദർശനത്തിന് വെച്ചിരുന്നു. ഇത് ആദ്യമായാണ് ഇത്രയും മികച്ച 2K “X1 (ഓറിയന്റൽ) സ്‌ക്രീനുമായി” ഒരു ഫോൺ തയ്യാറാക്കുന്നത്.

Oneplus 12 P1 ചിപ്പ്

വൺപ്ലസ് 12 ന്റെ ഡിസ്പ്ലേയിൽ ഓപ്പോയുടെ ഫസ്റ്റ് ജെൻ സെൽഫ് ഡെവലപ്പ്ഡ് ഇമേജ് ക്വാളിറ്റി എഞ്ചിൻ ഡിസ്‌പ്ലേ P1 ചിപ്പും ചേർക്കാൻ സാധ്യത ഉണ്ട്. ഇവ 90% ​ഹൈ പ്രിസിഷൻ പിക്സൽ-ലെവൽ കാലിബ്രേഷൻ അൽഗോരിതം വാഗ്ദാനം ചെയ്യുന്നുവയാണ്. BOEയും വൺപ്ലസും ചേർന്ന് പുതിയതായി അഞ്ചോളം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കൂ: Vi best prepaid plan offer: 180 ദിവസം വാലിഡിറ്റി, ഈ പുതിയ Vodafone Idea പ്ലാനിൽ!

വൺപ്ലസ് 12 പ്രോസസ്സർ

ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആയിരിക്കും ഫോണിനായി നൽകുക. 16GB റാം 256GB സ്റ്റോറേജ് എന്ന വേരിയന്റിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക. മറ്റ് വേരിയന്റുകൾ ഉണ്ടായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

വൺപ്ലസ് 12 ബാറ്ററി

ബാറ്ററിയാകട്ടെ 5400mAh ആയിരിക്കും. 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഈ ഫോൺ പിന്തുണച്ചേക്കാം. മികച്ച ബാറ്ററി ലൈഫ് ഈ ഫോൺ നൽകും എന്നാണ് റിപ്പോർട്ട്.

വൺപ്ലസ് 12 ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജികരണത്തോടെ ആയിരിക്കും വൺപ്ലസ് 12 പുറത്തിറങ്ങുക. ഇതിൽ പ്രൈമറി സെൻസർ 50MP ആയിരിക്കും. 50MP യുടെ തന്നെ അൾട്രാ വൈഡ് ക്യാമറയും ഫോണിൽ ഇടം പിടിയ്ക്കും. ടെലിഫോട്ടോ ലെൻസ് ആകട്ടെ 64MP ആയിരിക്കും. 3X ഒപ്റ്റിക്കൽ സൂം ആയിരിക്കും ഈ ടെലിഫോട്ടോ ലെൻസ് വാ​ഗ്ദാനം ചെയ്യുക.

വൺപ്ലസ് 12 ഒഎസ്

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14-ൽ ആയിരിക്കും വൺപ്ലസ് 12 പ്രവർത്തിക്കുക.

Connect On :