Oneplus ആരാധകർ ഏറെ കാത്തിരിക്കുന്ന പുതിയ സ്മാർട്ട് ഫോണാണ് Oneplus 12. OnePlus 12 5G ചൈനയിൽ ഔദ്യോഗിക ലോഞ്ച് തീയതി സ്ഥീരീകരിച്ചു. കൂടാതെ Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന കമ്പനിയുടെ ആദ്യത്തെ സ്മാർട്ട്‌ഫോണായി ഇത് അരങ്ങേറും.ചൈനയിൽ OnePlus 12 5G ഡിസംബർ 4 ന് ലോഞ്ച് ചെയ്യും. OnePlus 12 5G യുടെ ലോഞ്ച് പത്താം വാർഷികത്തോടനുബന്ധിച്ചാണ് കമ്പനി തീരുമാനിച്ചരിക്കുന്നത്.
Oneplus 12 5G ലോഞ്ച് ഇവന്റിൽ Oneplus Ace 3 5G അവതരിപ്പിക്കും എന്നും സൂചനകളുണ്ട്.
OnePlus Ace 3 ആഗോളതലത്തിൽ OnePlus 12R ആയി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. OnePlus 12 ലോഞ്ച് ഇവന്റ് 2023 ഡിസംബർ 4-ന് പ്രാദേശിക സമയം വൈകുന്നേരം 07:00 അല്ലെങ്കിൽ 04:30 IST ന് ആരംഭിക്കും. OnePlus 12 5G ഇന്ത്യയിലും ആഗോളതലത്തിലും 2024 -ന്റെ ആദ്യ പകുതിയിൽ അവതരിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
ഫോണിന്റെ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും മികച്ച ആകർഷണം. ഉപഭോക്താക്കളുടെ കണ്ണുകൾക്ക് മികച്ച ദൃശ്യാനുഭവം തരുന്ന സ്ക്രീൻ ആണ് വൺപ്ലസ് 12നായി കമ്പനി ഒരുക്കിയിരിക്കുന്നത്. OnePlus 12 5G-ൽ 2,600 നിറ്റ്‌സ് പീക്ക് തെളിച്ചമുള്ള 2K AMOLED ഡിസ്‌പ്ലേയും അവതരിപ്പിക്കും. വരാനിരിക്കുന്ന OnePlus ഫ്ലാഗ്ഷിപ്പിൽ ഉപയോഗിച്ചിരിക്കുന്ന X1 ഡിസ്പ്ലേ ഒരു DisplayMate A+ റേറ്റിംഗ് സുരക്ഷിതമാക്കുന്ന ആദ്യത്തെ 2K പാനലാണ്, എ പ്ലസ് സർട്ടിഫിക്കറ്റാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഡിസ്പ്ലേമേറ്റ് നൽകിയിരിക്കുന്ന റേറ്റിംഗ് എന്ന കാര്യവും ശ്രദ്ധേയമാണ്.
കുറഞ്ഞ ബാറ്ററി ചാർജ് കൊണ്ട് തന്നെ ദീർഘനേരം ഈ സ്ക്രീനുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നതായിരിക്കും. മറ്റ് ഫോണുകളെ അപേക്ഷിച്ച് 13 ശതമാനം കുറഞ്ഞ അളവിൽ ബാറ്ററി ചാർജ് മതിയാകും ഈ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് പ്രവർത്തിക്കാൻ. ഈ OLED സ്ക്രീനിന്റെ വലുപ്പം 6.7 ഇഞ്ച് ആയിരിക്കും. 120hz വരെ റീഫ്രഷ് റെയ്റ്റും വാഗ്ദാനം ചെയ്യുന്നതായിരിക്കും.
ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആയിരിക്കും ഫോണിനായി നൽകുക. 16GB റാം 256GB സ്റ്റോറേജ് എന്ന വേരിയന്റിൽ ആയിരിക്കും ഈ ഫോൺ പുറത്തിറങ്ങുക.
ബാറ്ററിയാകട്ടെ 5400mAh ആയിരിക്കും. മികച്ച ബാറ്ററി ലൈഫ് ഈ ഫോണിൽ നിന്ന് പ്രതീക്ഷികാവുന്നതാണ്. 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഈ ഫോൺ പിന്തുണച്ചേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ: Redmi K70 Series Launch: Xiaomi 14 സീരീസിനു ശേഷം Redmi K70 Series അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി
ട്രിപ്പിൾ റിയർ ക്യാമറ സജ്ജികരണത്തോടെ ആയിരിക്കും വൺപ്ലസ് 12 പുറത്തിറങ്ങുക. ഇതിൽ പ്രൈമറി സെൻസർ 50MP ആയിരിക്കും. 50MP യുടെ തന്നെ അൾട്രാ വൈഡ് ക്യാമറയും ഫോണിൽ ഇടം പിടിയ്ക്കും. ടെലിഫോട്ടോ ലെൻസ് ആകട്ടെ 64MP ആയിരിക്കും. 3X ഒപ്റ്റിക്കൽ സൂം ആയിരിക്കും ഈ ടെലിഫോട്ടോ ലെൻസ് വാഗ്ദാനം ചെയ്യുക.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14-ൽ ആയിരിക്കും വൺപ്ലസ് 12 പ്രവർത്തിക്കുക.