OnePlus 12 Camera: വൺപ്ലസ്, ഓപ്പോ ഫോൾഡ് ഫോണുകളിലെ ക്വാളിറ്റി ക്യാമറയുമായി OnePlus 12 വരും!

OnePlus 12 Camera: വൺപ്ലസ്, ഓപ്പോ ഫോൾഡ് ഫോണുകളിലെ ക്വാളിറ്റി ക്യാമറയുമായി OnePlus 12 വരും!
HIGHLIGHTS

ഇപ്പോഴിതാ ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് OnePlus 12 ക്യാമറ ഫീച്ചറുകളാണ്

സോണി LYT-808 സെൻസറുള്ള 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയാണ് ഇതിലുള്ളത്

ൺപ്ലസ് ഓപ്പണിലും ഓപ്പോ ഫൈൻഡ് N3യിലും ഉള്ള അതേ ക്യാമറയാണ് വൺപ്ലസ് 12-ലുമുള്ളത്

വരാനിരിക്കുന്ന പുതിയ OnePlus 12 ഫോണിന്റെ ഫീച്ചറുകൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. അടുത്ത വർഷം ആദ്യമാസം തന്നെ ഫോൺ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. എന്നാൽ, ഇപ്പോഴിതാ ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് വൺപ്ലസിന്റെ ക്യാമറയെ കുറിച്ചുള്ള ഫീച്ചറുകളാണ്.

OnePlus 12 ക്യാമറയുടെ സൂചനകൾ

വൺപ്ലസ് ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഫോണുകളിൽ മികച്ച ഫീച്ചറുകളാണ് കൊണ്ടുവരുന്നത്. സോണി LYT-808 സെൻസറുള്ള 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയുമായാണ് വൺപ്ലസ് 12 വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. 48 മെഗാപിക്സൽ അൾട്രാ- വൈഡ് ക്യാമറ, 64 മെഗാപിക്സലിന്റെ 3x ടെലിഫോട്ടോ സൂമോടുകൂടിയ പെരിസ്‌കോപ്പ് ലെൻസ് എന്നിവയും ഈ മോഡലിൽ പ്രതീക്ഷിക്കാം. ഇതിന് പുറമെ വൺപ്ലസ് 12-ൽ 13-ചാനൽ മൾട്ടി-സ്പെക്ട്രൽ സെൻസറും ഉൾപ്പെടുന്നുണ്ട്.

വൺപ്ലസ്, ഓപ്പോ ഫോൾഡ് ഫോണുകളിലെ ക്വാളിറ്റി ക്യാമറയുമായി OnePlus 12 വരും!
Credit: Gizmochina

ഫോൾഡ് ഫോണുകളിലെ അതേ ക്യാമറയോ?

വൺപ്ലസ് ഓപ്പണിലും ഓപ്പോ ഫൈൻഡ് N3യിലും ഉള്ള അതേ ക്യാമറയാണ് വൺപ്ലസ് 12-ലും വരുന്നതെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഇങ്ങനെ ഫോൾഡ് ഫോണിന്റെ അതേ ക്വാളിറ്റിയുള്ള സെൻസറുകളാണ് ഫോട്ടോഗ്രാഫിയ്ക്കും, വീഡിയോഗ്രാഫിയ്ക്കും എന്നതിനാൽ പെർഫോമൻസിലും വളരെ മികച്ചതായിരിക്കും വൺപ്ലസ് 12 എന്ന് വിശ്വസിക്കാം. എന്നാൽ ഫോണിന്റെ ഫ്രെണ്ട് ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെയും റിപ്പോർട്ടുകളിലൊന്നുമില്ല.

OnePlus 12 മറ്റ് ഫീച്ചറുകൾ

വൺപ്ലസ് 12 ഫോൺ 2K റെസല്യൂഷനും 2,600nits ബ്രൈറ്റ്നെസ്സുമുള്ള ഡിവൈസായിരിക്കും. BOE ProXDR ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഡിസൈനിലും വൺപ്ലസ് 11 പോലുള്ള ഫീച്ചറുകൾ വൺപ്ലസ് 12 കൊണ്ടുവരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആയിരിക്കും ഫോണിന്റെ പ്രോസസർ. ഫോണിന്റെ വിലയെ കുറിച്ചുള്ള ചില സൂചനകളും ലഭിക്കുന്നുണ്ട്. ആൻഡ്രോയിഡ് 13 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

ഇളം പച്ച, കറുപ്പ്, വെള്ള നിറങ്ങളിൽ ഫോൺ വിപണിയിൽ എത്തിക്കുമെന്നാണ് സൂചന. 56,999 രൂപയിലായിരിക്കും വൺപ്ലസ് 12 ഇന്ത്യയിൽ വിൽക്കുന്നത്. ഒരുപക്ഷേ ഇതിനേക്കാൾ ഉയർന്ന വിലയും ഫോണിനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എങ്കിലും പ്രീമിയം ഫോണുകളേക്കാൾ താരതമ്യേന കുറഞ്ഞ വിലയായിരിക്കും ഈ പുത്തൻ സ്മാർട്ഫോണിന്.

Read More: 20,000 രൂപ Price Cut, ബാങ്ക് ഓഫറുകൾ, ഒപ്പം 3000 രൂപയുടെ TWS ഫ്രീ! iQOO 11 5G ധമാക്ക ഓഫർ

വൺപ്ലസ് 12 ഇന്ത്യൻ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 5ന് ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. എന്നാൽ ഇന്ത്യയിൽ ജനുവരിയിലായിരിക്കും ഫോൺ ലോഞ്ച് നടക്കുക.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo