സോളാർ റെഡ് നിറത്തിലും സോണിക് ബ്ലാക്ക് നിറത്തിലും വിപണിയെ വിസ്മയിപ്പിച്ച വൺപ്ലസ് 11ആർ സീരീസുകൾക്ക് പിന്നാലെ കമ്പനി പുറത്തിറക്കുന്ന പുതുപുത്തൻ ഫോണാണ് OnePlus 12. തന്റെ മുൻഗാമിയെ പോലെ ഡിസൈനിലും പെർഫോമൻസിലും ഈ സ്മാർട്ഫോണും വിപണി ശ്രദ്ധ പിടിച്ചുപറ്റുമെന്നത് ഉറപ്പാണ്.
ഡിസംബർ 4 ന് ചൈനയിൽ ഫോൺ ഔദ്യോഗികമായി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എന്നാൽ പരസ്യമായ ഈ രഹസ്യം ഇന്റർനെറ്റിൽ പ്രചരിക്കുമ്പോഴും എപ്പോഴാണ് വൺപ്ലസ് തങ്ങളുടെ 12-ാം സീരീസ് ഫോണുകൾ ഇന്ത്യയുൾപ്പെടുന്ന ആഗോള വിപണിയിൽ അവതരിപ്പിക്കുന്നത് എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ LTPO OLED ഡിസ്‌പ്ലേയും, 2K റെസല്യൂഷനോടുകൂടിയ “X1 ഓറിയന്റൽ സ്‌ക്രീനുമായി വരുന്ന സ്മാർട്ഫോണാണിത്. വൺപ്ലസ് തങ്ങളുടെ പ്രീമിയം ഫോണുകളുടെ നിരയിലേക്ക് ഉൾപ്പെടുത്തുന്ന ഈ സ്മാർട്ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെ കുറിച്ച് ഇപ്പോഴിതാ ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
Read More: അക്ഷയയിൽ പോകണ്ട, വീട്ടിലിരുന്ന് Aadhaar Update ചെയ്യാം Free ആയി! കാലാവധി ഉടൻ അവസാനിക്കും
ചൈനയിൽ ഫോൺ അടുത്ത മാസമാണ് ലോഞ്ച് ചെയ്യുന്നതെങ്കിലും ഇന്ത്യയിലും മറ്റ് വിപണികളിലും പുറത്തിറങ്ങാൻ ഒരു മാസം കൂടി എടുത്തേക്കും. 2024 ജനുവരിയിൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് ചില ടെക് അനലിസ്റ്റുകൾ അറിയിക്കുന്നത്. എങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് വ്യക്തമായ ലോഞ്ച് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ട് ഫോണുകളാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വൺപ്ലസ് 11, വൺപ്ലസ് 11R എന്നീ ഫോണുകളായിരിക്കും വരുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഈ ഫോണിലെ പ്രോസസർ. 2024ൽ വരാനിരിക്കുന്ന പല മുൻനിര ഫോണുകളിലും ഈ പ്രോസസറായിരിക്കും ഉൾപ്പെടുത്തുക എന്നതാണ് ലഭിക്കുന്ന വിവരം. BOE-യുടെ ഏറ്റവും പുതിയ LTPO OLED ഡിസ്‌പ്ലേ ഇതിലുണ്ട്. 64 മെഗാപിക്സലാണ് ഫോണിന്റെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്.
Also Read: ബാറ്ററിയിൽ പ്രതീക്ഷിക്കാം, ഡിസ്പ്ലേയിൽ വലിപ്പമുണ്ടാകും, എന്നാലും നിരാശയോ?
ഫോണിന്റെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ സോണി LYT-808 സെൻസറും, 50 മെഗാപിക്സൽ അൾട്രാവൈഡ് സോണി IMX581 സെൻസറും വരുന്നു. ഫ്രെണ്ട് ക്യാമറയ്ക്കായി 32-മെഗാപിക്സലിന്റെ സെൻസറാണുള്ളത്. 100W വയർഡ് ചാർജിങ്ങിൽ വരുന്ന ഈ വൺപ്ലസ് ഫോണിൽ 50W വയർലെസ് ചാർജിങ് ടെക്നോളജിയാണ് ഉപയോഗിച്ചിട്ടുള്ളത്.
5,400mAh ബാറ്ററി ഫോണിലുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ പറഞ്ഞ ഫീച്ചറുകളൊന്നും ഇതുവരെയും കമ്പനി സ്ഥിരീകരിച്ച ഫീച്ചറുകളല്ല. വൺപ്ലസ് 11 ഫോണുകൾ 56,999 രൂപ റേഞ്ചിലാണ് പുറത്തിറങ്ങുന്നത്. ഏകദേശം ഇതേ വിലയിലോ അൽപം കൂടിയ വിലയിലോ വൺപ്ലസ് തങ്ങളുടെ പുതിയ എതിരാളികളെ കളത്തിലിറക്കുമെന്ന് കരുതാം.