ഇതാ എത്തിപ്പോയി! അതിവേഗത്തിന് ശക്തനായ ചിപ്സെറ്റുമായി OnePlus 12, വിലയും പ്രധാന ഫീച്ചറുകളും

Updated on 05-Dec-2023
HIGHLIGHTS

OnePlus 12 ഇതാ ചൈനീസ് വിപണിയിൽ പുറത്തിറങ്ങി

എക്കാലത്തേയും ഏറ്റവും വേഗതയേറിയ ചിപ്സെറ്റാണ് ഇതിലുള്ളത്

പെർഫോമൻസിൽ വൺപ്ലസ് ഒരു മികച്ച ഹാൻഡ്സെറ്റായിരിക്കും

അടുത്ത വർഷം ഇന്ത്യയിലെത്തുന്ന OnePlus 12 ഇതാ ചൈനീസ് വിപണിയിൽ പുറത്തിറങ്ങി. ഏറ്റവും അപ്ഡേറ്റഡ് ചിപ്സെറ്റും മികച്ച ക്യാമറയും ഉൾപ്പെടുത്തി വരുന്ന വൺപ്ലസ് 12 ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഫോൺ ഡിസംബറിന്റെ ആദ്യ വാരം തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. ചൈനയിൽ ഈ ഫോൺ എത്ര വിലയിലാണ് ലോഞ്ച് ചെയ്തതെന്നും ഇതുവരെ റിപ്പോർട്ടുകളിൽ പറഞ്ഞ ഫീച്ചറുകളാണോ വൺപ്ലസ്12ലുള്ളതെന്നും നോക്കാം.

OnePlus 12 ലോഞ്ച് വിശേഷങ്ങൾ

എക്കാലത്തേയും ഏറ്റവും വേഗതയേറിയ ചിപ്സെറ്റായ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ആണ് ഫോണിലുള്ളത്. അതിനാൽ തന്നെ പെർഫോമൻസിൽ വൺപ്ലസ് ഒരു മികച്ച ഹാൻഡ്സെറ്റായിരിക്കും. ഫോണിന്റെ ഡിസ്പ്ലേയിലും അത്യാധുനിക ഫീച്ചറുകൾ പ്രതീക്ഷിക്കാം.

ഇതാ എത്തിപ്പോയി! അതിവേഗത്തിന് ശക്തനായ ചിപ്സെറ്റുമായി OnePlus 12, വിലയും പ്രധാന ഫീച്ചറുകളും

വൺപ്ലസ് 12-ൽ BOEയുമായി ചേർന്ന് 2K AMOLED LTPO സ്‌ക്രീനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡോൾബി വിഷൻ, HDR 10+, HDR വിവിഡ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. 120Hz ആണ് ഫോണിന്റെ റീഫ്രെഷ് റേറ്റ്. 4,500 nits ബ്രൈറ്റ്നെസുള്ള ഡിസ്പ്ലേയോടെ വരുന്നതിനാൽ വൺപ്ലസ് 12 ഇതുവരെ വന്നിട്ടുള്ള ഫോണുകളിൽ വച്ച് കേമൻ തന്നെയാണ്.

OnePlus 12 ക്യാമറ ഫീച്ചറുകൾ

ഇനി ഫോണിന്റെ ക്യാമറ ഫീച്ചറുകളിലേക്ക് വന്നാൽ OIS സപ്പോർട്ടുള്ള 50 മെഗാപിക്സലിന്റെ സോണി LYT-808 സെൻസറാണ് വൺപ്ലസിലുള്ളത്. OV64B 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 48MP അൾട്രാവൈഡ് ആംഗിൾ ക്യാമറയും ചേർന്നുവരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ വൺപ്ലസ് ഫോണിലുണ്ട്. 3X പെരിസ്കോപ്പിക് ലെൻസും ഫോണിൽ ഉൾപ്പെടുന്നു. സെൽഫി ആവശ്യങ്ങൾക്കായി 32MPയുടെ ഫ്രെണ്ട് ക്യാമറയും വൺപ്ലസ് 12ൽ കൊണ്ടുവന്നിട്ടുണ്ട്.

വൺപ്ലസ് 12 മറ്റ് പ്രത്യേകതകൾ

5,400mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 100W ചാർജിങ്ങിനെയും 50W-ന്റെ AIRVOOC വയർലെസ് ചാർജിങ്ങിനെയും വൺപ്ലസ് 12 പിന്തുണയ്ക്കുന്നു. ColorOS 14നെ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് ഫോണിലുള്ളത്. 5G, 4G LTE, വൈ-ഫൈ, ബ്ലൂടൂത്ത് V5.3, ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, NFC, GPS, USB-C പോർട്ട് എന്നിവയാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് ഫീച്ചറുകൾ.

Read More: ഇന്ത്യയിലെ iPhone നിർമാണം നിർത്തിവച്ച് Foxconn! വാർത്തയോട് പ്രതികരിക്കാതെ Apple

ഇതിന്റെ ബേസിക് വേരിയന്റിന് 12 GB റാമും 256 GB സ്റ്റോറേജുമാണുള്ളത്. ഈ മോഡലിന് 4,299 ചൈനീസ് യുവാനാണ് വില. ഇന്ത്യൻ വിപണിയിൽ ഏകദേശം 50,748 വില വരും. എന്നാൽ ഫോണിന്റെ ഇന്ത്യൻ വേർഷൻ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇതിന് പുറമെ വൺപ്ലസ് 24GB റാം വരുന്ന ഒരു 12 സീരീസ് ഫോൺ കൂടി പുറത്തിറക്കിയേക്കും. 256 GB സ്റ്റോറേജിന് പുറമെ 512 GB സ്റ്റോറേജ്, 1 TB സ്റ്റോറേജ് വേരിയന്റുകളും വൺപ്ലസ് 12 സീരീസിലുണ്ടാകും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :