OnePlus 12 in India: പെർഫോമൻസിൽ കരുത്തൻ, ക്യാമറയിൽ ഫസ്റ്റ് ക്ലാസ്! വിലയും ലോഞ്ച് വിശേഷങ്ങളും ഇതാ…
OnePlus 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഏറ്റവും നൂതന പ്രോസസറും മികച്ച ഡിസ്പ്ലേയും ഇതിലുണ്ട്
64000 രൂപ റേഞ്ചിൽ12GB OnePlus 12 ലഭിക്കും
ഇതാ OnePlus 12 ഇന്ത്യയിലെത്തി. ഏറ്റവും നൂതന പ്രോസസറും മികച്ച ഡിസ്പ്ലേയും ക്യാമറ സ്പെസിഫിക്കേഷനുമായാണ് ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. 64,000 രൂപ റേഞ്ചിലാണ് ഫോൺ വിപണിയിൽ വന്നിട്ടുള്ളത്. വൺപ്ലസ് 12 ഫോണുകളുടെ പ്രത്യേകത എന്തെല്ലാമെന്ന് നോക്കാം. ഫോൺ സ്റ്റോറേജ് ഓപ്ഷനുകളും, അതിന് അനുസരിച്ച് വില എത്രയാകുമെന്നും മനസിലാക്കാം.
OnePlus 12 പ്രത്യേകത ഇവയെല്ലാം…
Qualcomm Snapdragon 8 Gen 3 SoC പ്രോസസറാണ് ഫോണിലെ പ്രോസസർ. ഇത് മൾട്ടി ടാസ്‌ക്കിങ്ങിനും ഗെയിമിങ് പെർഫോമൻസിനും മികച്ചതാണ്. ഗെയിമിങ്ങിൽ ഈ പ്രോസസർ വേഗതയേറിയതും സുഗമവുമായ പ്രവർത്തനം നൽകുന്നു.
6.82 ഇഞ്ച് 2K ProXDR ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന് 1Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റുണ്ട്. വൺപ്ലസ് 12ന്റെ ഡിസ്പ്ലേ LTPO ടെക്നോളജി സപ്പോർട്ട് ചെയ്യുന്നു. 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ആണ് ഫോണിലുള്ളത്.
80W SUPERVOOC ഫാസ്റ്റ് ചാർജിങ്ങും 50W AIRVOOC വയർലെസ് ചാർജിങ്ങും ഇതിന് വരുന്നു. ഫോണിന് പവർ നൽകുന്നതിന് 5,400 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. വെറും 26 മിനിറ്റിൽ 0ത്തിൽ നിന്ന് 100 ശതമാനം ചാർജിലേക്ക് വൺപ്ലസ് 12 എത്തുന്നു. ഇതിന് 100W SUPERVOOC വയർഡ് ചാർജർ ഉപയോഗിക്കാം.
OnePlus 12 ക്യാമറ
50MPയുടെ സോണി IMX581 ലെൻസുള്ള പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. വൺപ്ലസ് അതിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉൾപ്പെടുത്തിയത്. ഇവ OIS, EIS സപ്പോർട്ട് ചെയ്യുന്ന ക്യാമറ ഫോണാണ്.
🚨 We're live! A big hello to everyone watching the #SmoothBeyondBelief Launch Event online and live at our stunning Pragati Maidan venue in New Delhi!
— OnePlus (@oneplus) January 23, 2024
Let's welcome @ishitag to the stage for a quick recap of the past #10YearsofOnePlus👏 pic.twitter.com/cv6h9aMVsc
6X വരെ സൂമിങ് ചെയ്യാവുന്ന 64MP OmniVision OV64B ടെലിഫോട്ടോ സെൻസർ ഇതിൽ വരുന്നു. മൂന്നാമതായി 48MP സോണി IMX581 അൾട്രാ വൈഡ് സെൻസറാണുള്ളത്. ഇത് 120x ഡിജിറ്റൽ സൂം, 114° ഫീൽഡ് ഓഫ് വ്യൂ എന്നിവയെ പിന്തുണയ്ക്കുന്നു. ഇതിന് പുറമെ 32MP ഫ്രണ്ട് ഫേസിങ് ക്യാമറയും ഈ വൺപ്ലസ് 12ലുണ്ട്.
ഇന്ത്യയിൽ എത്ര വില?
ഇനി വൺപ്ലസ് 12ന്റെ വില എത്രയെന്ന് നോക്കാം. 12GB റാമും, 256GB സ്റ്റോറേജും വരുന്നതാണ് കുറഞ്ഞ വേരിയന്റ്. ഇതിന് ഇന്ത്യയിൽ 64,999 രൂപയാണ് വില. 16GB റാമും 512GB സ്റ്റോറേജ് വേരിയന്റിന് 69,999 രൂപ വില വരുന്നു. ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങി. ആമസോൺ വഴി നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം.
READ MORE: Moto G54 5G Price Cut: 50MP ക്യാമറ, 6,000mAh ബാറ്ററിയുള്ള 5G ഫോണിന് ഇതാ സ്പെഷ്യൽ ഓഫർ!
വൺപ്ലസ് ഇന്നത്തെ ലോഞ്ച് ചടങ്ങിൽ മറ്റ് 2 ഉപകരണങ്ങൾ കൂടി അവതരിപ്പിച്ചു. വൺപ്ലസ് 12R, വൺപ്ലസ് നോർഡ് 3 ഇയർബഡ് എന്നിവയും ഇന്ത്യൻ വിപണിയിൽ എത്തി.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile