New OnePlus Phone: വെളുത്ത് തുടുത്ത് OnePlus 12, ആദ്യ വിൽപ്പനയിൽ ബാങ്ക് ഓഫറും 2000 രൂപ കൂപ്പണും

New OnePlus Phone: വെളുത്ത് തുടുത്ത് OnePlus 12, ആദ്യ വിൽപ്പനയിൽ ബാങ്ക് ഓഫറും 2000 രൂപ കൂപ്പണും
HIGHLIGHTS

വൺപ്ലസിന്റെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണ് OnePlus 12

OnePlus 12 Glacial White ഇന്ത്യയിലെത്തി

ഇതുവരെ ഫ്ലോവി എമറാൾഡ്, സിൽക്കി ബ്ലാക്ക് നിറങ്ങളിലായിരുന്നു ഫോൺ ലഭ്യമായിരുന്നത്

കാത്തിരുന്ന OnePlus 12 Glacial White ഇന്ത്യയിലെത്തി. വൺപ്ലസിന്റെ മുൻനിര സ്മാർട്ഫോണാണ് വൺപ്ലസ് 12. ഗ്ലാസ് ബാക്ക് ഡിസൈനിലുള്ള വൺപ്ലസ് ഫോണാണിത്. ഇതുവരെ ഫ്ലോവി എമറാൾഡ്, സിൽക്കി ബ്ലാക്ക് നിറങ്ങളിലായിരുന്നു ഫോൺ ലഭ്യമായിരുന്നത്. ഇനി ആകർഷകമായ ഗ്ലേഷ്യൽ വൈറ്റ് നിറത്തിലും വൺപ്ലസ് 12 വാങ്ങാം.

OnePlus 12 Glacial White

വൺപ്ലസിന്റെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ്12. വെള്ള നിറത്തിലുള്ള പുതിയ ഫോണും വിപണി ശ്രദ്ധ പിടിച്ചുപറ്റും. ഫ്രോസ്റ്റഡ് ടെക്‌സ്‌ചറുള്ള ഗ്ലാസ് പാനലാണ് ഫോണിന് നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പുതിയ എച്ചിങ് ടെക്നോളജിയും ഉപയോഗിച്ചിരിക്കുന്നു. ഫോണിന്റെ പ്രത്യേകതകളും വിൽപ്പന വിവരങ്ങളും അറിയാം.

OnePlus 12 Glacial White
OnePlus 12 Glacial White

OnePlus 12 Glacial White സ്പെസിഫിക്കേഷൻ

12GB റാമും 256GB സ്റ്റോറേജുമുള്ള വൺപ്ലസ് ഫോണാണ് വൈറ്റ് എഡിഷനിലുള്ളത്. ഇതിലും വൺപ്ലസ് Snapdragon 8 Gen 3 മൊബൈൽ പ്ലാറ്റ്‌ഫോം ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ പ്രൊപ്രൈറ്ററി ട്രിനിറ്റി എഞ്ചിനും സ്മാർട്ഫോണിന് മികച്ച പെർഫോമൻസ് നൽകും. ഡ്യുവൽ ക്രയോ-സ്പീഡ് വിസി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. അതിനാൽ ഗെയിമിങ്ങിലും വലിയ ടാസ്കുകളിലും വൺപ്ലസ് 12 നിരാശപ്പെടുത്തില്ല.

6.82 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ വൺപ്ലസ് 12 വൈറ്റ് ഫോണിലുണ്ട്. ഹൈ റെസല്യൂഷനുള്ള ProXDR ടെക്നോളജി ഉപയോഗിച്ചിട്ടുള്ള സ്ക്രീനാണിതിന്. 120Hz റീഫ്രെഷ് റേറ്റ് വൺപ്ലസ് 12 ഡിസ്പ്ലേയ്ക്കുണ്ട്. ഇത് കോർണിങ് ഗോറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷനുള്ള ഫോണാണ്.

50MPയുടെ Sony LYT-808 സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് OIS സപ്പോർട്ട് ലഭിക്കും. 64MP ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. 48 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

5400mAh ബാറ്ററിയുള്ള ഫോൺ 100W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 50W AIRVOOC വയർലെസ് ചാർജിങ്ങിനെയും സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുന്നു.

വിലയും വിൽപ്പനയും

പുതിയതായി വന്ന വെളുത്ത വൺപ്ലസ് 12-ന്റെ വില 64,999 രൂപയാണ്. 12GB റാമും 256GB റോമുമുള്ള ഫോണാണിത്. ജൂൺ 6ന്- വൺപ്ലസ് 12 ഗ്ലേഷ്യൽ വൈറ്റിന്റെ വിൽപ്പന ആരംഭിക്കും. ആദ്യ സെയിലിൽ 2,000 രൂപയുടെ സ്പെഷ്യൽ കൂപ്പണും അനുവദിച്ചിരിക്കുന്നു. 3,000 രൂപയുടെ കിഴിവ് ബാങ്ക് ഓഫറായും സ്വന്തമാക്കാം.

Read More: Malayalam movie Latest OTT Update: എന്തുകൊണ്ട് Aadujeevitham OTT റിലീസ് ഇതുവരെയും ആയില്ല!

ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിൽ ഫോണിന്റെ വിൽപ്പനയുണ്ടായിരിക്കും. OnePlus.in ഓൺലൈൻ സൈറ്റിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം. വൺപ്ലസ് പാർട്നർ ഷോറൂമുകളിലും വിൽപ്പന നടത്തും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo