New Phones in January 2024: Galaxy S24 മുതൽ oneplus 12 വരെ, പുതുവത്സരത്തിന് മുന്തിയ പുതിയ ഫോണുകൾ

New Phones in January 2024: Galaxy S24 മുതൽ oneplus 12 വരെ, പുതുവത്സരത്തിന് മുന്തിയ പുതിയ ഫോണുകൾ
HIGHLIGHTS

2024 ജനുവരിയിൽ എത്തുന്ന മുൻനിര ഫോണുകൾ (New Phones) പരിചയപ്പെടാം

ജനുവരിയിലെ ഏറ്റവും വലിയ ലോഞ്ചാണ് OnePlus 12

Vivo X100, Redmi Note 13 എന്നിവയും ജനുവരിയിൽ പുറത്തിറങ്ങും

New Phones on January: 2024 തുടങ്ങുന്നത് പുതുപുത്തൻ സ്മാർട്ഫോണുകളിലൂടെയാണ്. മുന്തിയ ഇനം ഫോണുകളാണ് പുതുവർഷത്തിൽ എത്തുന്നത്. OnePlus 12, Samsung Galaxy S24 തുടങ്ങിയവ പുതിയ പ്രതീക്ഷകളാണ്. Vivo X100, Redmi Note 13 എന്നിവയും ജനുവരിയിൽ തന്നെ പുറത്തിറങ്ങും.

വൺപ്ലസ് 12

ജനുവരിയിലെ ഏറ്റവും വലിയ ലോഞ്ചാണ് OnePlus 12. ഫോൺ ഇതിനകം ചൈനയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ജനുവരി 23ന് ഫോൺ ലോഞ്ച് ചെയ്തേക്കാം. വൺപ്ലസ് 12, 12R മോഡലുകളാണ് ഇതിലുള്ളത്. വൺപ്ലസ് 12 ബേസിക് മോഡലിന് ഏകദേശം 60,000 രൂപ വില വരും. മുൻനിര ഫോണിന് 70,000 രൂപയേക്കാൾ കൂടുതൽ വില വരും.

OnePlus 12
OnePlus 12

OIS സപ്പോർട്ടുള്ള 50MP പ്രൈമറി സെൻസർ ഫോണിലുണ്ടാകും. 64MP ടെലിഫോട്ടോ ലെൻസ്, 48MP അൾട്രാ-വൈഡ് ആംഗിൾ സെൻസറുമുള്ള ഫോണാണിത്.

ഷവോമി റെഡ്മി നോട്ട് 13

ഷവോമിയുടെ Redmi Note 13 സീരീസ് ജനുവരി 4ന് ഇന്ത്യയിലെത്തും. 200MP പ്രൈമറി റിയർ ക്യാമറയാണ് ഇതിലുള്ളത്. പ്രോ+ മോഡലിന് 120W ചാർജിങ് വേഗതയുണ്ടാകും. ഇതിന് 5000mAh ബാറ്ററി ഉണ്ടായിരിക്കും.

സാംസങ് ഗാലക്സി S24

ഇന്ത്യയിൽ സാംസങ് ഫോണുകളോട് പ്രിയം കൂടുതലാണ്. ജനുവരിയിൽ സാംസങ്ങിന്റെ വക ഒരു ബിഗ് ടിക്കറ്റുണ്ട്. അടുത്ത മാസം ദക്ഷിണ കൊറിയയിൽ Samsung Galaxy S24 ലോഞ്ച് ചെയ്യും. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഫോണിലുണ്ടാകും.

200MP Samsung

ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലാണ് സാംസങ് ഗാലക്സി എസ്24 എത്തുന്നത്. 200എംപിയുടെ പ്രൈമറി ക്യാമറ ഇതിലുണ്ട്. 50എംപി ടെലിഫോട്ടോ ഷൂട്ടർ, 12എംപി സെൻസർ, 10എംപി സെൻസറും ഇതിൽ വരുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 12 എംപിയാണ്. 5,000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും പ്രതീക്ഷിക്കാം.

വിവോ X100

ജനുവരി 4-ന് ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോണാണ് വിവോ എക്സ്100. 6.78 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും ഇതിനുണ്ടാകും. ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റിൽ വരുന്ന ഫ്ലാഗ്ഷിപ്പ് ഫോണാണിത്.

READ MORE: 11th Gen ഇന്റൽ കോർ പ്രോസസർ, 27000 ബജറ്റിൽ Inbook Y2 Plus ലാപ്ടോപ്പുമായി Infinix!

120W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യും. 5000mAh ബാറ്ററിയാണ് ഫോണിനുണ്ടാകുക. മികച്ച ക്യാമറ ഫീച്ചറുകളും വിവോ എക്സ്100-ൽ പ്രതീക്ഷിക്കാം. 200 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് X100-ന്റെ പ്രോ പ്ലസ് വേർഷനിലുണ്ടാകും. വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണിത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo