OnePlus 12 പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ അപ്ഡേറ്റ് എത്തി. കമ്പനി ഈ വർഷം പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് 12 5G. എന്നാൽ ഇതിൽ നിരവധി പ്രശ്‌നങ്ങൾ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനായി വൺപ്ലസ് 12 പുത്തൻ അപ്ഡേറ്റ് പുറത്തിറക്കി. ഫോൺ അമിതമായി ചൂടാകുന്നത് ഇതിലൂടെ പരിഹരിക്കപ്പെടും. കൂടാതെ Gmail ആപ്പ് പ്രശ്നങ്ങളും പരിഹരിച്ചു. ബാറ്ററി ബാക്കപ്പ് പോലുള്ള ആശങ്കകൾക്കും പരിഹാരമായാണ് പുതിയ അപ്ഡേറ്റ് എത്തിയിട്ടുള്ളത്. ജിസ്മോചൈന റിപ്പോർട്ടിലാണ് പുതിയ അപ്ഡേറ്റിനെ കുറിച്ച് പറയുന്നത്.
ഏത് ചേഞ്ച്‌ലോഗ് ആണ് വൺപ്ലസ് അവതരിപ്പിച്ചതെന്ന് വ്യക്തമല്ല.എന്നാൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായെന്നാണ് റിപ്പോർട്ട്. അപ്‌ഡേറ്റിൽ 2024 ആഗസ്‌റ്റ് ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ചും ഉൾപ്പെടുന്നു.
ഈ പുതിയ അപ്ഡേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തിച്ചേരും. CPH2573_14.0.0.840(EX01) അപ്ഡേറ്റ് ചേഞ്ച്ലോഗ് ആണ് അവതരിപ്പിച്ചത്. ഇതിന്റെ ആകെ വലുപ്പം 1.25GB ആണ്. നിലവിൽ റോൾഔട്ട് നടക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
പുതിയ ചേഞ്ച്ലോഗിലൂടെ സ്‌ക്രോളിംഗ് സ്‌ക്രീൻഷോട്ടുകൾ മെച്ചപ്പെടുത്തി. സ്ക്രോളിംഗ് സ്ക്രീൻഷോട്ട് എടുക്കുമ്പോൾ അറിയിപ്പുകളും തത്സമയ അലേർട്ട് മെസേജുകളും ലഭിക്കുന്നത് വ്യത്യസ്മാക്കി. അതായത് സ്ക്രീൻഷോട്ട് നോട്ടിഫിക്കേഷനുകൾ പോപ്പ് അപ്പ് ചെയ്യില്ല.
Read More: New Oppo 5G: 32 MP Sony IMX615 സെൽഫി ക്യാമറയുള്ള Oppo F27 ഇന്ത്യയിലെത്തി
സിസ്റ്റം സുരക്ഷ വർധിപ്പിക്കുന്നതിന് 2024 ആഗസ്ത് ആൻഡ്രോയിഡ് സുരക്ഷാ പാച്ച് നൽകുന്നു. സ്റ്റാറ്റസ് ബാറിൽ മീഡിയ പ്ലേബാക്ക് വിവരങ്ങൾ കാണിക്കുന്നതിന് പുതിയ ഓപ്ഷനുണ്ട്. പ്ലേബാക്ക് വിവരങ്ങൾ ഹൈഡ് ചെയ്യുന്നതിനും ഈ ഓപ്ഷൻ ലഭ്യമായിരിക്കും.
കൂടുതൽ സെക്യൂരിറ്റി ഫീച്ചറുകളും വൺപ്ലസ് 12 അപ്ഡേറ്റിലുണ്ട്. ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ ഫീച്ചറുകൾ ഫോണിൽ ലഭ്യമാക്കി. അതായത് മുഖം പരിശോധിച്ചുറപ്പിക്കൽ ഫീച്ചർ പുതിയ അപ്ഡേറ്റ് ഒപ്റ്റിമൈസ് ചെയ്യുന്നു.
ഈ അപ്‌ഡേറ്റിനുള്ള ഫേംവെയർ പതിപ്പ് CPH2573_14.0.0.840(EX01) ആണ്. നിങ്ങൾക്ക് ഇത് ലഭിച്ചോ എന്ന് ഫോൺ സെറ്റിങ്സിലൂടെ അറിയാനാകും. ഇതിനായി വൺപ്ലസ് 12 ഫോണിലെ സെറ്റിങ്സ് തുറക്കുക. ശേഷം About Device ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്ന നീല റിബണിൽ ടാപ്പ് ചെയ്യുക. അപ്‌ഡേറ്റ് ചെയ്യപ്പെട്ടെങ്കിൽ ഇവിടെ കാണിക്കുന്നതാണ്.