തുടങ്ങി… 2024ന്റെ ബെസ്റ്റ് പ്രീമിയം ഫോൺ, OnePlus 12 ആദ്യ സെയിലിൽ ബോണസ് ഓഫറുകൾ|TECH NEWS
ജനുവരിയിലെ ഡ്യുവൽ-ഫ്ലാഗ്ഷിപ്പ് ഫോൺ OnePlus 12 വിൽപ്പന തുടങ്ങി
ആദ്യ സെയിലിൽ ആകർഷകമായ ഓഫറുകളും വിലക്കിഴിവും സ്വന്തമാക്കാം
2 സ്റ്റോറേജുകളിലുള്ള വേരിയന്റുകളാണുള്ളത്
ജനുവരിയിലെ ഡ്യുവൽ-ഫ്ലാഗ്ഷിപ്പ് ഫോൺ OnePlus 12 വിൽപ്പന തുടങ്ങി. ജനുവരി 30 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വൺപ്ലസ് സെയിൽ ആരംഭിച്ചത്. ഒട്ടനവധി പേർ പർച്ചേസ് ചെയ്യാൻ ആഗ്രഹിച്ചിരിക്കുന്ന ഫോണാണിത്.
ആദ്യ സെയിലിൽ ആകർഷകമായ ഓഫറുകളും വിലക്കിഴിവും സ്വന്തമാക്കാം. എവിടെയെല്ലാമാണ് ഫോണിന്റെ വിൽപ്പനയെന്നും വിലയും ഓഫറുകളും മനസിലാക്കൂ… ഒപ്പം വൺപ്ലസ് 12ന്റെ ഫീച്ചറുകളും ഇവിടെ വിവരിക്കുന്നു.
OnePlus 12 വിൽപ്പന തുടങ്ങി
2 സ്റ്റോറേജുകളിലുള്ള വേരിയന്റുകളാണുള്ളത്. 12GB റാമും 256GB റോമുമുള്ള ഫോണിന് 64,999 രൂപയാണ് വില. 16GB റാമും 512GB സ്റ്റോറേജുമുള്ള വൺപ്ലസിനാകട്ടെ 5000 രൂപ കൂടുതലാണ്. 69,999 രൂപയാണ് ഇതിന്റെ വില. എന്നാൽ നിങ്ങൾക്ക് വിലക്കിഴിവിൽ ഫോൺ വാങ്ങാനാകും.
എവിടെ നിന്നും വാങ്ങാം?
ഒരു പ്രീമിയം മുൻനിര സ്മാർട്ട്‌ഫോൺ വാങ്ങണമെന്നുള്ളവർക്ക് വൺപ്ലസ് 12 മികച്ച ഓപ്ഷൻ തന്നെ. കാരണം ഏറ്റവും മികച്ച പ്രോസസറും ക്യാമറ ഫീച്ചറുകളുമാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിലുള്ളത്.
വൺപ്ലസ് എക്‌സ്പീരിയൻസ് സ്റ്റോറുകളിൽ നിന്ന് ഓഫ്‌ലൈനായി ഫോൺ വാങ്ങാം. റിലയൻസ് ഡിജിറ്റൽ, ക്രോമയിലും മറ്റ് തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭിക്കും.
ഓൺലൈനായി വാങ്ങുന്നവർക്കും നിരവധി ഓപ്ഷനുകളുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ OnePlus 12 വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. വൺപ്ലസ് ഇന്ത്യയുടെ വെബ്‌സൈറ്റിലും വൺപ്ലസ് സ്റ്റോർ മൊബൈൽ ആപ്പിലും ഫോൺ ലഭ്യമാണ്. വിജയ് സെയിൽസിൽ നിന്നും ഈ പ്രീമിയം ഫോൺ വാങ്ങാവുന്നതാണ്.
Nature's exquisite artistry meets luxury timepiece craftsmanship
— OnePlus (@oneplus) January 25, 2024
This is the #OnePlus12 and #OnePlus12R
ICICI ബാങ്ക് കാർഡുകൾക്ക് 2,000 രൂപ വരെ കിഴിവ് സ്വന്തമാക്കാം. കൂടാതെ, ട്രേഡ്-ഇൻ ഡീലുകളിൽ 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കുന്നതാണ്. ആമസോണിൽ ബാങ്ക് ഓഫറുകൾ ലഭിക്കും. കൂടാതെ, ഇതിൽ 51,250 രൂപയാണ് എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതലറിയാൻ… ഇവിടെ ക്ലിക്ക് ചെയ്യൂ…
OnePlus 12 ഫീച്ചറുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 സിസ്റ്റം-ഓൺ-ചിപ്സെറ്റാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14 വൺപ്ലസ്സിലുണ്ട്. 5400 mAh ബാറ്ററിയാണ് ഫോണിനെ പവർഫുൾ ആക്കുന്നത്. 100W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
120 Hz ProXDR ആണ് വൺപ്ലസ് 12ന്റെ ഡിസ്പ്ലേ. OIS സപ്പോർട്ടുള്ള 50MP Sony’s LYT-808 ക്യാമറ ഇതിൽ വരുന്നു. 64 MP ടെലിഫോട്ടോ ക്യാമറയിൽ 3X സൂമിങ് ഫീച്ചറുണ്ട്. കൂടാതെ, 48 MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ വരുന്നു.
OnePlus 12r എന്ന് വാങ്ങാം?
വൺപ്ലസ് 12നൊപ്പം വന്ന വൺപ്ലസ് 12r വിൽപ്പന ഇന്നല്ല. ഫെബ്രുവരി 6 മുതലാണ് ഈ മിഡ് റേഞ്ച് ഫോണിന്റെ വിൽപ്പന. 12rനൊപ്പം വൺപ്ലസിന്റെ ബഡ്‌സ് 3 വയർലെസ് ഇയർബഡുകളുടെയും സെയിൽ നടക്കും.
READ MORE: Epic Photography! കണ്ണഞ്ചിപ്പിക്കുന്ന Fresh Google Pixel 8, 8 പ്രോ! ഇന്ത്യക്കാർക്ക് വാങ്ങാനാകുമോ?
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile