OnePlus 12 Launch: വില ഇങ്ങനെയോ? എന്തുകൊണ്ടാണ് OnePlus 12-ന് ഇത്ര ഹൈപ്പ്!

OnePlus 12 Launch: വില ഇങ്ങനെയോ? എന്തുകൊണ്ടാണ് OnePlus 12-ന് ഇത്ര ഹൈപ്പ്!
HIGHLIGHTS

OnePlus 12 ഇതാ ലോഞ്ചിന് എത്തുന്നു

കമ്പനി ഇതുവരെയും വൺപ്ലസിന്റെ വില വ്യക്തമാക്കിയിട്ടില്ല

എന്നാൽ അബദ്ധത്തിൽ ആമസോൺ വൺപ്ലസിന്റെ വില വെളിപ്പെടുത്തി

അതെ, OnePlus 12 ഇതാ ലോഞ്ചിന് എത്തുന്നു. ജനുവരി കാത്തിരുന്ന പ്രീമിയം ഫോണാണ് വൺപ്ലസ് 12. OnePlus 12, 12R എന്നിവയാണ് ഈ ന്യൂ-ജെൻ ഫ്ലാഗ്ഷിപ്പ് ഫോണുകൾ. ജനുവരി 23ന് ലോഞ്ച് ചെയ്യുന്ന ഫോണിന്റെ വിശേഷങ്ങൾ അറിയാം.

OnePlus 12 വില

കമ്പനി ഇതുവരെയും വൺപ്ലസിന്റെ വില വ്യക്തമാക്കിയിട്ടില്ല. എന്നാൽ അബദ്ധത്തിൽ ആമസോൺ വൺപ്ലസിന്റെ വില വെളിപ്പെടുത്തിയിരുന്നു. ശേഷം ആമസോൺ വില വിവരങ്ങൾ പിൻവലിക്കുകയും ചെയ്തു. ഇതിന്റെ സ്ക്രീൻഷോർട്ട് ചില ടെക് വിദഗ്ധർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതനുസരിച്ച് വൺപ്ലസ് 12ന്റെ വില 69,999 രൂപയായേക്കും. അതും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിനായിരിക്കും. ഇതിനകം ചൈനയിൽ പുറത്തിറങ്ങിയ വൺപ്ലസ് 12 വേർഷനേക്കാൾ ഇതിന് വില കുറവായിരിക്കും.

വൺപ്ലസ് 11R-ന്റെ അതേ വിലയേക്കാൾ വൺപ്ലസ് 12R-ന് വലിയ വ്യത്യാസം വരില്ല. ഏകദേശം മുൻഗാമിയുടെ അതേ വില 12R ഫോണുകൾക്കും വന്നേക്കും. അതായത്, 12Rന്റെ പല വേരിയന്റുകൾ 40,000 മുതൽ 50,000 രൂപ വരെ വില വന്നേക്കും.

OnePlus 12 സ്പെസിഫിക്കേഷൻ

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഫോണിലുള്ളത്. 5,400mAh ബാറ്ററിയും, 100W ഫാസ്റ്റ് ചാർജിങ്ങും ഇതിലുണ്ടായിരിക്കും. OxygenOS 14-ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 14ലാണ് ഇത് പ്രവർത്തിക്കുന്നത്.

6.82 ഇഞ്ച് ഡിസ്‌പ്ലേയും 2K റെസല്യൂഷനുമുള്ള ഫോണാണ് വൺപ്ലസ് 12. 120Hz റിഫ്രഷ് റേറ്റാണ് വൺപ്ലസ് 12ന്റെ സ്ക്രീനിന് വരുന്നത്. വൺപ്ലസ് LTPO AMOLED പാനൽ ടെക്നോളജിയാണ് ഡിസ്പ്ലേയിൽ ഉപയോഗിച്ചിട്ടുള്ളത്. 48 മെഗാപിക്സൽ ക്യാമറയാണ് ഇതിലുണ്ടാകുക.

OnePlus 12R സ്പെസിഫിക്കേഷൻ

ഇതിലെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ആയിരിക്കും. 5500mAh ബാറ്ററി ഉൾപ്പെടുത്തി വരുന്ന ഫോണാണെന്നാണ് സൂചന. 100W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.

78-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് വൺപ്ലസ് 12R. 120Hz റീഫ്രെഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള സ്ക്രീനാണിത്. 50MPയുടെ മെയിൻ ക്യാമറയും ഇതിലുണ്ട്. ഇത്രയും സ്പെസിഫിക്കേഷനുകൾ തന്നെയാണ് ഫോണിന്റെ ലോഞ്ചിന് ഹൈപ്പ് കിട്ടാനും കാരണം.

READ MORE: WhatsApp Share File: ഫയൽ ഷെയറിങ്ങിന് AirDrop ഫീച്ചറുമായി WhatsApp

വൺപ്ലസ് 12 ലോഞ്ചിൽ ഫോൺ മാത്രമല്ല, വേറെയും സർപ്രൈസുകളുണ്ട്. OnePlus Buds 3 ഇയർബഡ്ഡും വൺപ്ലസ് 12, 12ആർ ഫോണുകൾക്കൊപ്പം ലോഞ്ച് ചെയ്യും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo