OnePlus 12 5G ഏറ്റവും ലാഭത്തിൽ വാങ്ങാൻ ഇങ്ങനെ ശ്രമിച്ചാലോ? ഈ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് 12. 7000 രൂപയുടെ ആകർഷകമായ ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ എല്ലാവർക്കും ഈ ഡിസ്കൌണ്ട് ലഭ്യമല്ല.
ഏറ്റവും ജനപ്രിയ ബ്രാൻഡിന്റെ ജനപ്രിയ മോഡലാണ് വൺപ്ലസ് 12. ഫോണിന് നിലവിൽ ലഭിക്കുന്നത് നേരിട്ടുള്ള കിഴിവല്ല. ബാങ്ക് കാർഡ് ഇടപാടുകളിലൂടെയും പഴയ സ്മാർട്ട്‌ഫോണുകൾ മാറ്റിയും ഫോൺ വാങ്ങാം.
വൺപ്ലസ് 12 ഫോണിന് 6.82-ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. QHD+ LTPO ProXDR സ്ക്രീനാണ് വൺപ്ലസ് 12-ലുള്ളത്. ഇതിൽ 120Hz റീഫ്രെഷ് റേറ്റുള്ളതിനാൽ സുഗമമായി പ്രവർത്തിപ്പിക്കാം. 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സാണ് ഡിസ്‌പ്ലേയ്ക്കുള്ളത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുള്ള സ്മാർട്ഫോണാണിത്. അതിനാൽ ഗെയിമിങ്ങിനും മൾട്ടിടാസ്‌ക്കിങ്ങിനും വൺപ്ലസ് 12 പ്രോസസർ ഉപയോഗപ്രദമാണ്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇതിന്റെ പിൻ ക്യാമറ 50MP-യാണ്. സോണി LYT-808 സെൻസറാണ് മെയിൻ ക്യാമറ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഫീച്ചറുള്ള സ്മാർട്ഫോണാണ് വൺപ്ലസ് 12.
48MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. സോണി IMX581 സെൻസറാണ് ഈ സെക്കൻഡറി ക്യാമറയിലുള്ളത്. 64MP-യുടെ ക്യാമറയും ചേർന്ന ട്രിപ്പിൾ ക്യാമറ കൂടി ഇതിലുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയിൽ 3x ഒപ്റ്റിക്കൽ സൂം ഫീച്ചർ ലഭിക്കും.
ഫോണിന്റെ മുൻ ക്യാമറ Sony IMX615 സെൻസറാണ്. ഇത് 32MP സെൻസറുള്ള ഫ്രെണ്ട് ക്യാമറയാണ്. 5,400 mAh ബാറ്ററിയാണ് ഫോണിൽ സെറ്റ് ചെയ്തിരിക്കുന്നു. 80W SUPERVOOC വയർഡ് ചാർജിങ്ങാണ് സ്മാർട്ഫോണിലുള്ളത്. 50W AIRVOOC വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.
ആമസോണിലാണ് വൺപ്ലസ് 12 5G-യ്ക്ക് ഓഫർ. 12GB റാമും 256GB സ്റ്റോറേജുമുള്ള പ്രീമിയം മോഡലിനാണ് വിലക്കിഴിവ്. ഫോണിന്റെ യഥാർഥ വില 64,999 രൂപയാണ്. ആമസോണിൽ ഈ വിലയിൽ തന്നെയാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
Read More: ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News
എന്നാൽ 7000 രൂപ വില കുറച്ച് വൺപ്ലസ് 12 പർച്ചേസ് ചെയ്യാം. 57,999 രൂപയ്ക്ക് 12GB വൺപ്ലസ് 12 വാങ്ങാനുള്ള സുവർണാവസരമാണിത്. ആമസോൺ പർച്ചേസിനുള്ള ലിങ്ക്. എന്നാൽ ICICI ക്രെഡിറ്റ് ബാങ്ക് കാർഡുള്ളവർക്കാണ് ഓഫർ ലഭിക്കുക. 7000 രൂപയുടെ ഡിസ്കൌണ്ട് വൺകാർഡ് ക്രെഡിറ്റ് കാർഡിലൂടെയും നേടാവുന്നതാണ്.