Huge Offer: Snapdragon പ്രോസസറുള്ള ഫ്ലാഗ്ഷിപ്പ് OnePlus 5G 7000 രൂപ Discount ഓഫറിൽ, എങ്ങനെ വാങ്ങാം?

Updated on 05-Aug-2024
HIGHLIGHTS

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണ് OnePlus 12

വൺപ്ലസ് 12-ൽ ട്രിപ്പിൾ റിയർ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

OnePlus 12 വിലക്കുറവിൽ പർച്ചേസ് ചെയ്യാനിതാ ഒരു അവസരം

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണ് OnePlus 12. ഇപ്പോഴും മികച്ച മുൻനിര ഫോണെന്ന പദവി വൺപ്ലസ് 12-ന് തന്നെയാണ്. LTPO ടെക്നോളജി ഉപയോഗിക്കുന്ന പ്രീമിയം സ്മാർട്ഫോണാണിത്. Snapdragon 8 Gen 3 SoC പ്രോസസറിന്റെ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ഫോണിനുണ്ട്.

OnePlus 12 ഇപ്പോൾ ഓഫറിൽ

OnePlus 12 വിലക്കുറവിൽ പർച്ചേസ് ചെയ്യാനിതാ ഒരു അവസരം. Sony IMX581 ലെൻസുള്ള പ്രൈമറി ക്യാമറ നൽകിയിട്ടുള്ള സ്മാർട്ഫോണാണിത്. വൺപ്ലസ് 12-ൽ ട്രിപ്പിൾ റിയർ ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

OnePlus 12 സ്പെസിഫിക്കേഷൻ

6.82 ഇഞ്ച് 2K ProXDR ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 120Hz വരെ റിഫ്രഷ് റേറ്റ് ഉണ്ട്. വൺപ്ലസ് 12 LTPO ടെക്നോളജി സപ്പോർട്ടോടെ വരുന്നു. ഫോണിലെ പ്രോസസർ ക്വാൽകോമിൽ നിന്നാണ്. Snapdragon 8 Gen 3 SoC ആണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് അഡ്രിനോ 750 GPU-മായി ജോടിയാക്കിയിരിക്കുന്നു. എല്ലാ ഗ്രാഫിക്‌സ്-ഇന്റൻസീവ് ടാസ്കുകൾക്കും ഇത് ഉപകാരപ്പെടും. കൂടാതെ, മൾട്ടി-ടാസ്‌ക്കിങ്ങിനും ഗെയിമിങ്ങിനും സുഗമമായ പ്രവർത്തനം ലഭിക്കും.

നേരത്തെ പറഞ്ഞ പോലെ ഫോണിന്റെ എടുത്തുപറയേണ്ട പ്രത്യേകത ട്രിപ്പിൾ ക്യാമറയാണ്. വൺപ്ലസ് 12-ൽ സോണി IMX581 ലെൻസ് നൽകിയിരിക്കുന്നു. ഇതിലെ പ്രൈമറി ക്യാമറ 50MP ആണ്. OIS, EIS സപ്പോർട്ടും വൺപ്ലസ് 12 ക്യാമറയ്ക്ക് നൽകിയിട്ടുണ്ട്. 6X വരെ സൂം ഫീച്ചറും വൺപ്ലസ് 12-ന് ലഭിക്കുന്നു.

64MP OmniVision OV64B ടെലിഫോട്ടോ സെൻസറാണ് സ്മാർട്ഫോണിലുള്ളത്. 48MP സോണി IMX581 അൾട്രാ വൈഡ് സെൻസറുള്ള ഫോണാണിത്. സെൽഫി, വീഡിയോ കോളുകൾക്കായി 32MP ക്യാമറ നൽകിയിട്ടുണ്ട്. ഈ ഫ്രണ്ട് ക്യാമറയ്ക്ക് EIS സപ്പോർട്ടും ലഭിക്കുന്നു.

80W SUPERVOOC ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വൺപ്ലസ് 12-നുണ്ട്. ഇത് 50W AIRVOOC വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 5,400 mAh ബാറ്ററിയാണ് ഫോണിൽ കമ്പനി പായ്ക്ക് ചെയ്തിട്ടുള്ളത്. 100W SUPERVOOC വയർഡ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ഇങ്ങനെ വെറും 26 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് എത്തിക്കാം.

പ്രീമിയം ഓഫർ എങ്ങനെ

വൺപ്ലസ് 12 പ്രീമിയം ഫോണിന് പ്രീമിയം ഓഫർ ലഭിക്കുന്നു. 12GB+256GB സ്റ്റോറേജ് ഫോൺ 64,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ നിങ്ങൾക്ക് 7000 രൂപയുടെ കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ICICI ക്രെഡിറ്റ് കാർഡിലൂടെ പേയ്മെന്റ് നടത്തുമ്പോഴാണ് ഓഫർ ലഭിക്കുക.

Read More: 180MP ടെലിഫോട്ടോ ലെൻസുമായി HONOR New പ്രീമിയം ഫോൺ! Galaxy S24 അൾട്രായെ തോൽപ്പിക്കുമോ?

ആമസോൺ പേ ICICI ക്രെഡിറ്റ് കാർഡുകൾക്ക് ഈ ഓഫർ ലഭ്യമായിരിക്കില്ല. പകരം 4300 രൂപ കിഴിവ് ആമസോൺ ഐസിഐസിഐ കാർഡുകളിലൂടെ സ്വന്തമാക്കാം. ആമസോണിൽ നിന്ന് 12GB+256GB ഫോൺ വാങ്ങാനുള്ള ലിങ്ക്.

16GB+512GB സ്റ്റോറേജിനും വിലക്കിഴിവ് ബാധകമാണ്. 69,999 രൂപയ്ക്ക് ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഈ ഉയർന്ന സ്റ്റോറേജ് ഫോൺ 7000 രൂപ ബാങ്ക് കിഴിവിൽ വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :