വൺപ്ലസ് 11R ഇന്ത്യയിലേക്ക്; ലോഞ്ചും മറ്റ് വിശേഷങ്ങളും
വൺപ്ലസ് 11ആർ ഫെബ്രുവരി 7ന് ഇന്ത്യയിലെത്തും
44,999 രൂപയാണ് വൺപ്ലസ് 11R ന്റെ വില
ബ്ലാക്ക്, സിൽവർ തുടങ്ങിയ കളർ വേരിയന്റുകളിലാണ് വൺപ്ലസ് 11ആർ എത്തുന്നത്
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് വൺപ്ലസ് 11ആർ(Oneplus 11R) ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ ആയിരിക്കും. ഈ ഡിവൈസിന്റെ വിവരങ്ങൾ പല സൈറ്റുകളിലും കണ്ടെത്തിയിട്ടുണ്ട്. ചില സ്ക്രീൻ ഷോട്ടുകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
വൺപ്ലസ് 11ആറി (Oneplus 11R) ൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ഡിവൈസ് വിവരങ്ങളും എച്ച്ഡബ്ല്യു ആപ്പ് പോലെയുള്ളയുടെ വിശദാംശങ്ങളടങ്ങുന്ന സ്‌ക്രീൻഷോട്ടുകൾ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പ്രൈസ്ബാബയിൽ നിന്നുള്ള റിപ്പോർട്ടിലൂടെയാണ് ഇത് പുറത്ത് വന്നത്. ഈ സ്ക്രീൻഷോട്ടുകൾ CPH2487 എന്ന മോഡൽ നമ്പറുള്ള ഒരു പ്രോട്ടോടൈപ്പ് ഡിവൈസിന്റേതാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സ്‌ക്രീൻഷോട്ടുകളിലൊന്ന് വൺപ്ലസ് 11ആർ ഡിവൈസിനെ കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്.
വൺപ്ലസ് 11R(Oneplus 11R) ലോഞ്ച് ഡേറ്റ്
വൺപ്ലസ് 11ആർ എന്ന സ്മാർട്ട്ഫോൺ ഫെബ്രുവരി 7നു ഇന്ത്യയിലെത്തും.
വൺപ്ലസ് 11R (Oneplus 11R) സവിശേഷതകൾ
സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിന്റെ അണ്ടർക്ലോക്ക് ചെയ്ത പതിപ്പുമായിട്ടായിരിക്കും വരുന്നത്. ഓപ്പോ റെനോ 9 പ്രോ+, ഹോണർ 80 പ്രോ, ഹോണർ 80 ജിടി, iQOO നിയോ 7 റേസിങ് എഡിഷൻ തുടങ്ങിയ ഫോണുകളിൽ ഈ പ്രോസസർ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സ്റ്റാൻഡേർഡ് പ്രോസസറിന്റെ 3.2GHzനെ അപേക്ഷിച്ച് 3.0GHz വേഗതയിൽ പ്രവർത്തിക്കുന്ന പ്രൈം കോർടെക്സ്-X2 കോറിന്റെ ഒരു അണ്ടർക്ലോക്ക്ഡ് പതിപ്പായിരിക്കും പുതിയ വൺപ്ലസ് ഡിവൈസിൽ ഉണ്ടാവുക. വൺപ്ലസ് 11ആറിൽ മൂന്ന് കോർടെക്സ് എ710 ഗോൾഡ് കോറുകൾ ഉണ്ടാകും. ഇത് 2.75GHzന് പകരം 2.5GHz ആയിരിക്കും.
വൺപ്ലസ് 11R (Oneplus 11R) സ്‌പെസിഫിക്കേഷനുകൾ
വൺപ്ലസ് 11ആറിൽ 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 2772×1240 പിക്‌സൽ റെസലൂഷൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയുമായാണ് വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 1 (Qualcomm Snapdragon 8 Gen 1) ആണ് ഫോണിന് കരുത്തേകുന്നത് സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ചെയ്യും.
വൺപ്ലസ് 11R (Oneplus 11R) ക്യാമറ സ്‌പെസിഫിക്കേഷനുകൾ
വൺപ്ലസ് 11ആറിൽ പ്രൈമറി ക്യാമറ സോണി IMX890 സെൻസർ ആയിരിക്കും. സെക്കന്ററിയായി സോണി IMX766 സെൻസറും ഉണ്ടാകും. ഈ സെൻസറുകൾ മാത്രമേ ക്യാമറയിൽ ഉപയോഗിക്കൂ എന്ന് റിപ്പോർട്ടുകളിൽ പുറയുന്നു എങ്കിലും ഇവ എത്ര മെഗാപിക്സൽ സെൻസറുകളാണ് എന്ന് വ്യക്തമല്ല. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50 മെഗാപിക്സൽ റെസല്യൂഷൻ, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, ഡെപ്ത് സെൻസിങ്, മാക്രോ ഫോട്ടോഗ്രാഫി എന്നിവയ്ക്ക് 2 മെഗാപിക്സൽ ക്യാമറ എന്നിവ ഈ ഡിവൈസിൽ ഉണ്ടാകും. 16 മെഗാപിക്സൽ സെൽഫി ക്യാമറയായിരിക്കും ഫോണിൽ നൽകുക.
വൺപ്ലസ് 11R (Oneplus 11R)ബാറ്ററിയും സ്റ്റോറേജ് ഓപ്ഷനുകളും
വൺപ്ലസ് 11ആർ സ്മാർട്ട്ഫോണിൽ 8 ജിബി, 12 ജിബി, 16 ജിബി എന്നിങ്ങനെ LPDDR5 റാം ഓപ്‌ഷനുകൾ ഉണ്ടായിരിക്കുമെന്നും 128 ജിബി, 256 ജിബി, 512 ജിബി UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയായിരിക്കും ഈ ഫോണിൽ ഉണ്ടാവുക.
വൺപ്ലസ് 11ആർ (Oneplus 11R) കളർ വേരിയന്റുകൾ
ബ്ലാക്ക്, സിൽവർ തുടങ്ങിയ കളർ വേരിയന്റുകളിലാണ് വൺപ്ലസ് 11ആർ എത്തുന്നത്.
വൺപ്ലസ് 11ആർ (Oneplus 11R) വിലയും ലഭ്യതയും
44,999 രൂപയാണ് വൺപ്ലസ് 11Rന്റെ വില. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയാണ് വൺപ്ലസ് 11ആർ ലഭിക്കുന്നത്.