digit zero1 awards

OnePlus11 സീരീസിലെ 2 ഫോണുകൾ ഇന്ത്യയിലേക്ക്

OnePlus11 സീരീസിലെ 2 ഫോണുകൾ ഇന്ത്യയിലേക്ക്
HIGHLIGHTS

സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്പ്സെറ്റാണ് ഫോണിലുള്ളത്

സീരീസിൽ 2 ഫോണുകൾ പുറത്തിറങ്ങുന്നു

രണ്ട് ഫോണുകളിലും 16 മെഗാപിക്സൽ സെൽഫി ക്യാമറ വരുന്നു

വൺപ്ലസ് 11ആർ (OnePlus 11R) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വൺപ്ലസ് 11, വൺപ്ലസ് ബഡ്സ് പ്രോ 2 എന്നിവയ്ക്കൊപ്പമാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. വൺപ്ലസ് 10ആർ എന്ന ഇന്ത്യൻ വിപണിയിൽ വലിയ ജനപ്രിതി നേടിയ ഡിവൈസിന്റെ പിൻഗാമിയായിട്ടാണ് ഈ പുതിയ മിഡ് റേഞ്ച് പ്രീമിയം 5ജി ഫോൺ എത്തുന്നത്.

വൺപ്ലസ് 11ആർ (OnePlus 11R) സവിശേഷതകൾ 

ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 2, 6.7 ഇഞ്ച് OLED ഡിസ്പ്ലെ, മൂന്ന് പിൻ ക്യാമറകൾ, 100W ഫാസ്റ്റ് ചാർജിങ് എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

വൺപ്ലസ് 11ആർ (OnePlus 11R) വിലയും ലഭ്യതയും 

വൺപ്ലസ് 11ആർ (OnePlus 11R) സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 39,999 രൂപയാണ് വില. ഡിവൈസിന്റെ ഹൈ എൻഡ് മോഡലായ 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 44,999 രൂപയാണ് വില.ഈ ഡിവൈസിന്റെ വിൽപ്പന ഫെബ്രുവരി 28 മുതൽ നടക്കും. ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റ്, രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ഫെബ്രുവരി 21ന് ഫോണിന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കും.

വൺപ്ലസ് 11ആർ (OnePlus 11R) കളർ വേരിയന്റുകൾ 

വൺപ്ലസ് 11ആർ സ്മാർട്ട്ഫോൺ സോണിക് ബ്ലാക്ക്, ഗാലറ്റിക് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

വൺപ്ലസ് 11ആർ (OnePlus 11R) സ്‌പെസിഫിക്കേഷൻസ് 

വൺപ്ലസ് 11ആർ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയാണുള്ളത്. പഞ്ച് ഹോൾ ഡിസൈനുള്ള ഈ ഡിസ്പ്ലെ കർവ്ഡ് എഡ്ജുകളുമായിട്ടാണ് വരുന്നത്. ഇത് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ഫോണിലെ ഡിസ്പ്ലെ 2160Hz PWM ഡിമ്മിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 1450 നിറ്റ്സ് പീക്ക് ബ്രൈറ്റനസും ഈ ഡിസ്പ്ലെയിൽ ഉണ്ട്. സുഗമമായ സ്ക്രോളിങ് എക്സ്പീരിയൻസിനായി ഫോണിൽ 120Hz റിഫ്രഷ് റേറ്റും ഉണ്ട്.

വൺപ്ലസ് 11ആർ (OnePlus 11R) ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് വൺപ്ലസ് 11ആർ സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും വൺപ്ലസ് നൽകിയിട്ടുണ്ട്.

വൺപ്ലസ് 11ആർ (OnePlus 11R) പ്രോസസ്സർ 

വൺപ്ലസ് 11R സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റാണ്. മികച്ച പെർഫോമൻസ് നൽകുന്ന ചിപ്പ്സെറ്റാണ് ഇത്. ഈ ചിപ്പ്സെറ്റിനൊപ്പം LPDDR5X റാം, UFS 3.1 സ്റ്റോറേജുകളും ഈ ഫോണിൽ വൺപ്ലസ് നൽകുന്നുണ്ട്. ഏറ്റവും പുതിയതല്ലെങ്കിലും കരുത്തിലും പെർഫോമൻസിലും വിട്ടുവീഴ്ച ചെയ്യാത്ത ഫീച്ചറുകളാണ് ഈ ഡിവൈസിലുള്ളത്.

വൺപ്ലസ് 11ആർ (OnePlus 11R) ബാറ്ററി 

5,000mAh ബാറ്ററിയുമായിട്ടാണ് വൺപ്ലസ് 11ആർ വരുന്നത്. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. ബോക്സിൽ വരുന്ന ചാർജർ ഉപയോഗിച്ച് ഏകദേശം 25 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. ഡോൾബി അറ്റ്‌മോസിന്റെ സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിലുണ്ട്.

വൺപ്ലസ് 11 (OnePlus 11)

വൺപ്ലസ് 11 (OnePlus 11) കളർ വേരിയന്റുകൾ 

വൺപ്ലസ് 11 സ്മാർട്ട്ഫോൺ ഗ്ലോസി ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വിപണിയിലെത്തുന്നത്. വൺപ്ലസ് 11 പ്രീമിയം ലുക്കും കരുത്തും ഒരുമിക്കുന്ന ഡിവൈസ് തന്നെയായിരിക്കുമെന്ന് ഇതിനകം വ്യക്തമായിരിക്കുന്നു.

വൺപ്ലസ് 11 (OnePlus 11) ഡിസ്പ്ലേയും പ്രോസസറും 

വൺപ്ലസ് 11 സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് LTPO 2K ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക.  ക്വാൽകോമിന്റെ നാളിതുവരെയുള്ള ഏറ്റവും ശക്തമായ ചിപ്‌സെറ്റാണ് മുൻനിരയിലുള്ളത്, സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ്. ഫോൺ 120Hz റിഫ്രഷ് റേറ്റ്,  ഒരു AMOLED സ്‌ക്രീൻ സ്‌പോർട് ചെയ്യും, ഇത് 2K റെസല്യൂഷനോടുകൂടിയ 6.7-ഇഞ്ച് വലുപ്പമുള്ളതാണ്. ഇത് ഒരു LTPO 3.0 സ്‌ക്രീൻ ആയിരിക്കും

വൺപ്ലസ് 11 (OnePlus 11) ക്യാമറ

50 എംപി സോണി IMX890 പ്രൈമറി ഷൂട്ടർ, 48 എംപി അൾട്രാ-വൈഡ് ലെൻസ്, 32 എംപി സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും വൺപ്ലസ് 11 സ്മാർട്ട്ഫോണിൽ ഉണ്ടാവുക. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 32 എംപി മുൻ ക്യാമറയും ഡിവൈസിലുണ്ടാകും. പുതിയ വൺപ്ലസ് 11 ആൻഡ്രോയിഡ് 13 ഒഎസ് ബേസ്ഡ് ഓക്‌സിജൻ ഒഎസ് കസ്റ്റം സ്‌കിന്നിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. 

വൺപ്ലസ് 11 (OnePlus 11) ബാറ്ററി 

100W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 5,000 mAh ബാറ്ററിയായിരിക്കും വൺപ്ലസ് 11 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. 

വൺപ്ലസ് 11 (OnePlus 11) സ്റ്റോറേജ് വേരിയന്റുകളും വിലയും 

OnePlus 11 ന്റെ അടിസ്ഥാന മോഡൽ 8 ജിബി റാമിനും 128 ജിബി സ്റ്റോറേജിനും 56,000 രൂപയിൽ ആരംഭിക്കുന്നു. അതുപോലെ, OnePlus 11 ന്റെ 16GB, 256GB വേരിയന്റുകൾ 61,999 രൂപയ്ക്ക് ലഭ്യമാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo