Oneplus 11R 5G സോളാർ റെഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒക്ടോബർ 8 മുതൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫർ സെയിലിൽ ഫോൺ വാങ്ങാൻ സാധിക്കുന്നതാണ്. ഗെയിമർമാർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫോണായിരിക്കും Oneplus 11R 5G സോളാർ റെഡ് എഡിഷൻ.
45,999 രൂപയാണ് ഇന്ത്യയിൽ Oneplus 11R 5G സോളാർ റെഡ് എഡിഷന്റെ വില. 18GB റാമും 512GB ഇന്റേണൽ സ്‌റ്റോറേജുമായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. അധികം റാം ഉള്ളതിനാൽ ദീർഘനേരം ഫോൺ ഉപയോഗിക്കാവുന്നതാണ്. ദീർഘനേരം ഉപയോഗിക്കുമ്പോൾ ഫോൺ ചൂടാകാതെ ഇരിക്കാൻ പ്രത്യേകം കൂളിംഗ് സിസ്റ്റവും വൺപ്ലസ് തയ്യാറാക്കിയിട്ടുണ്ട്.ഇവിടെ നിന്നും വാങ്ങൂ
150W SUPERVOOC എൻഡ്യൂറൻസ് എഡിഷൻ വയർഡ് ചാർജിംഗ് ഫീച്ചർ ചെയ്യുന്ന 5000 mAh ബാറ്ററിയും ഫോണിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. ബാറ്ററി 0 ശതമാനത്തിൽ നിന്ന് 100 ശതമാനം ചാർജ് ആകാനായി വെറും 19 മിനുറ്റ് മാത്രം മതിയാകും എന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. ഒരു ദിവസം വരെ ഇവയ്ക്ക് ബാറ്ററി ലൈഫ് ലഭിക്കുമെന്നും ഇവർ പറയുന്നു.
6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി പുതിയ ഫോണിനായി ഒരുക്കിയിരിക്കുന്നത്. 2772×1240 പിക്സൽ റെസല്യൂഷനും 40Hz മുതൽ മികച്ച 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടുതൽ വായിക്കൂ: Airtel Disney+ Hotstar Prepaid Plans:ക്രിക്കറ്റ് കാണാനായി രണ്ട് ഡിസ്‌നി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുമായി Airtel
Octa-Core Snapdragon 8+ Gen 1 ആണ് ഫോണിന്റെ പ്രൊസസർ. ആൻഡ്രോയിഡ് 13 ഓക്‌സിജൻ ഒഎസ് 13-ൽ ആണ് Oneplus 11R 5G സോളാർ റെഡ് എഡിഷൻ പ്രവർത്തിക്കുന്നത്.
50MP റിയർ ക്യാമറ. 120° ഫീൽഡ് വ്യൂ ഉള്ള 8MP അൾട്രാ വൈഡ് ലെൻസ്, 2MP മാക്രോ ലെൻസ് എന്നിവയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയാണ് വൺപ്ലസ് ഈ ഫോണിനായി ഒരുക്കിയിരിക്കുന്നത്.
ആമസോണിന് പുറമെ വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും വൺപ്ലസ് 11 ആർ 5ജി സോളാർ റെഡ് വാങ്ങാൻ സാധിക്കുന്നതാണ്.