digit zero1 awards

ONEPLUS 11 ജനുവരി 4ന് ലോഞ്ചിനെത്തും; അറിയാൻ പ്രത്യേകതകളേറെ

ONEPLUS 11 ജനുവരി 4ന് ലോഞ്ചിനെത്തും; അറിയാൻ പ്രത്യേകതകളേറെ
HIGHLIGHTS

വൺപ്ലസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് വൺപ്ലസ് 11

വൺപ്ലസ് 11, വൺപ്ലസ് ബഡ്‌സ് 2 ഫെബ്രുവരി 7ന് ഇന്ത്യയിലെത്തും

ഈ ഡിവൈസുകൾ ജനുവരി 4ന് ചൈനയിൽ ലോഞ്ച് ചെയ്യും

സ്മാർട്ട്ഫോൺ വിപണി ഇപ്പോൾ കാത്തിരിക്കുന്നത് വൺപ്ലസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസിനായിട്ടാണ്. വൺപ്ലസ് 11 (OnePlus 11)മായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.  സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും വൺപ്ലസ് 11 (OnePlus 11) പ്രവർത്തിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വൺപ്ലസ് 11 (OnePlus 11), വൺപ്ലസ് ബഡ്‌സ് 2 എന്നിവയുടെ ഇൻ-ബോക്‌സിലെ വിവരങ്ങൾ പ്രശസ്ത ചോർച്ചക്കാരനായ ഇവാൻ ബ്ലാസ് ചോർത്തി. രണ്ട് ഡിവൈസുകളും ഒരേ ദിവസം പുറത്തിറങ്ങാനാണ് സാധ്യത. ഈ ഉപകരണങ്ങൾ 2023 ജനുവരി 4-ന്  2:30 PM-ന് ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. വൺപ്ലസ് ഡിവൈസുകളുടെ ചോർച്ചകൾ ഇവാൻ ബ്ലാസ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കിട്ടു. വൺപ്ലസ് 11 5ജിയുടെ സവിശേഷതകളും ചൈനീസ് ഭാഷയിലുള്ള റെൻഡറുകളും അദ്ദേഹം പങ്കിട്ടു. ഉപകരണത്തിന്റെ പാക്കേജിംഗ് ബോക്സിലെ ഉള്ളടക്കങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വൺപ്ലസ് 11 (OnePlus 11) ഒപ്പം വൺപ്ലസ് ബഡ്‌ഡ്‌സ് 2വും (OnePlus Buds 2) 2023 ഫെബ്രുവരി 7-ന് ഇന്ത്യയിൽ അവതരിപ്പിക്കും.

വൺപ്ലസ് 11 സ്മാർട്ട്ഫോൺ വൺപ്ലസ് 10 ലൈനപ്പിന്റെ പിൻഗാമിയായിട്ടാണ് എത്തുന്നത്. അടുത്ത തലമുറ ഡിവൈസ് എന്നതുകൊണ്ട് തന്നെ ക്വാൽകോം അടുത്തിടെ അവതരിപ്പിച്ച ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആയിരിക്കും ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. വൺപ്ലസ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായിരിക്കും പുതിയ ഡിവൈസിൽ നൽകുന്നത്.

വൺപ്ലസ് 11 ക്യാമറയുടെ സവിശേഷതകൾ 

മുൻഗാമിയായ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിന് സമാനമായി പുതിയ ഫോണിലും സെൽഫി ക്യാമറ സ്ഥാപിക്കാൻ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് തന്നെ വൺപ്ലസ് നൽകും. ക്യാമറകളുടെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ള വൺപ്ലസ് വരാനിരിക്കുന്ന വൺപ്ലസ് 11 സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറ യൂണിറ്റിനായി ഹാസൽബ്ലാഡുമായി സഹകരിച്ച് പ്രവർത്തിക്കും.ട്രിപ്പിള്‍ ക്യാമറ സെറ്റപ്പിലായിരിക്കും ഫോണ്‍ എത്തുക. 50 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 48 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 32 മെഗാപിക്‌സലിന്റെ 2X ടെലിഫോട്ടോ ക്യാമറയും അടങ്ങുന്നതാകും ട്രിപ്പിള്‍ ക്യാമറ യൂണിറ്റ്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും പ്രതീക്ഷിക്കുന്നുണ്ട്. 

വൺപ്ലസ് 11 സ്‌പെസിഫിക്കേഷൻസ് 

6.7 ഇഞ്ചിന്റെ 120 Hz റീഫ്രഷ് റേറ്റോട് കൂടിയ AMOLED ഡിസ്‌പ്ലെയാകും ഫോണിലെന്നാണ് അറിയുന്നത്.8 gen 2 സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസറും 100W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5000 mAh ബാറ്ററിയുമായാകും വണ്‍പ്ലസ് 11 എത്തുക. 16 ജിബി + 512 ജിബി സ്റ്റോറേജ് വരെ പ്രതീക്ഷിക്കുന്നുണ്ട്. 50,000 മുതല്‍ 60,000 രൂപയാണ് ഫോണിന്റെ വില.

വൺപ്ലസ് 11 കളർ വേരിയന്റുകൾ 

വൺപ്ലസ് 11 സ്മാർട്ട്ഫോൺ ഗ്ലോസി ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വിപണിയിലെത്തുമെന്ന് ടിപ്പ്സ്റ്റർ മാക്സ് ജാംബർ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മുൻ തലമുറ വൺപ്ലസ് 10 പ്രോ വോൾക്കാനിക്ക് ബ്ലാക്ക്, എമറാൾഡ് ഫോറസ്റ്റ് എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചത്. വൺപ്ലസ് 10 ജേഡ് ഗ്രീൻ, മൂൺസ്റ്റോൺ ബ്ലാക്ക് നിറങ്ങളിലും പുറത്തിറക്കിയിരുന്നു. വൺപ്ലസ് 11 പ്രീമിയം ലുക്കും കരുത്തും ഒരുമിക്കുന്ന ഡിവൈസ് തന്നെയായിരിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

വൈകാതെ തന്നെ ഈ ഡിവൈസ് വിപണിയിലെത്തും. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വൺപ്ലസ് തന്നെ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo