വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾ ഇതാ വിപണിയിലേക്ക്

Updated on 09-Jan-2023
HIGHLIGHTS

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അടുത്ത വർഷം ഫെബ്രുവരി 7നു പുറത്തിറങ്ങുന്നു

വൺപ്ലസ് 11 5ജി യിലെ ക്യാമറകൾക്ക് മികച്ച കളർ ഗ്രേഡിങ്, ക്വാളിറ്റി എന്നിവ ഉണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്

സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അടുത്ത വർഷം ഫെബ്രുവരി 7നു പുറത്തിറങ്ങുന്നു. ലോഞ്ച് വിവരങ്ങൾ കമ്പനി തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ ലോഞ്ചിനായി ന്യൂഡൽഹിയിൽ "ക്ലൗഡ് 11" എന്ന പേരിൽ ഇവന്റ് സംഘടിപ്പിക്കാനും വൺപ്ലസ് തീരുമാനിച്ചിട്ടുണ്ട്. വൺപ്ലസ് 11 5ജി(Oneplus11 5G) സ്മാർട്ട്ഫോണിനെ കൂടാതെ അടുത്ത വർഷം ആദ്യം തന്നെ വൺപ്ലസ് ബഡ്‌സ് പ്രോ 2 വയർലെസ് ഇയർബഡ്സിന്റെ പുതിയ സെറ്റും കമ്പനി പുറത്തിറക്കും. ഇത് ജനുവരി ആദ്യ വാരത്തിലായിരിക്കും അവതരിപ്പിക്കുക. വൺപ്ലസ് 11 5ജി((Oneplus11 5G) ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 11 5ജി((Oneplus11 5G) യിലെ ക്യാമറകൾക്ക് മികച്ച കളർ ഗ്രേഡിങ്, ക്വാളിറ്റി എന്നിവ ഉണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നു.

വൺപ്ലസ് 11 5ജി (Oneplus11 5G) സ്മാർട്ട്ഫോണിലെ പിൻ ക്യാമറ സെറ്റപ്പ് വൃത്താകൃതിയിലുള്ള മൊഡ്യൂളിലായിരിക്കും. സ്മാർട്ട്ഫോണിന്റെ വലതുവശത്ത് ഒരു അലേർട്ട് സ്ലൈഡറും ഉണ്ടായിരിക്കും. വൺപ്ലസ് 11(Oneplus11) ക്ലാസിക് ബ്ലാക്ക് കളർ ഫിനിഷിലായിരിക്കും വരുന്നത്. മറ്റ് കളർ ഓപ്ഷനുകളിലും ഇത് ലഭ്യമാക്കാൻ സാധ്യതയുണ്ട്. ഫോണിന് തിളങ്ങുന്ന മാറ്റ് ഫിനിഷ് ബാക്ക് പാനൽ ഉണ്ടായിരിക്കുമെന്ന് സൂചനകളുണ്ട്.

സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക. വൺപ്ലസ് 11(Oneplus11) സ്മാർട്ട്ഫോൺ ഗ്ലോസി ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നീ വേരിയന്റുകളിലാണ്  വിപണിയിലെത്തുന്നത്.  മുൻ തലമുറ വൺപ്ലസ് 10 പ്രോ വോൾക്കാനിക്ക് ബ്ലാക്ക്, എമറാൾഡ് ഫോറസ്റ്റ് എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചത്. വൺപ്ലസ് 10 ജേഡ് ഗ്രീൻ, മൂൺസ്റ്റോൺ ബ്ലാക്ക് നിറങ്ങളിലും പുറത്തിറക്കിയിരുന്നു. വൺപ്ലസ് 11(Oneplus11) പ്രീമിയം ലുക്കും കരുത്തും ഒരുമിക്കുന്ന ഡിവൈസ് തന്നെയായിരിക്കുമെന്ന് ഇതിനകം വ്യക്തമായി. ലോഞ്ച് സമയത്ത് മറ്റ് ചില കളർ വേരിയന്റുകളിലും വൺപ്ലസ് 11(Oneplus11) അവതരിപ്പിച്ചേക്കും എന്നും സൂചനകളുണ്ട്. എന്തായാലും പ്രീമിയം ലുക്ക് നൽകുന്ന കളർ ഓപ്ഷനുകളിൽ തന്നെയായിരിക്കും ഫോണുകൾ എത്തുക.

വൺപ്ലസ് 11(Oneplus11)5ജി ക്യാമറ സ്‌പെസിഫിക്കേഷൻസ്

50MP സോണി IMX890 പ്രൈമറി സെൻസറായിരിക്കും ഈ പിൻക്യാമറ സെറ്റപ്പിലുണ്ടാവുക. പിന്നിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48-മെഗാപിക്സൽ സോണി IMX581 അൾട്രാ-വൈഡ് ലെൻസും 32-മെഗാപിക്സൽ സോണി IMX709 ടെലിഫോട്ടോ ക്യാമറയും ഉണ്ടായിരിക്കും. 2x സൂം ഉള്ള ടെലിഫോട്ടോ ക്യാമറയായിരിക്കും ഇതെന്നും സൂചനകളുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൻസറും വൺപ്ലസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ വൺപ്ലസ് 11 ആൻഡ്രോയിഡ് 13 ഒഎസ് ബേസ്ഡ് ഓക്‌സിജൻ ഒഎസ് കസ്റ്റം സ്‌കിന്നിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. 100W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 5,000MAH ബാറ്ററിയായിരിക്കും.  ഈ ഡിവൈസിൽ 2K റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഉണ്ടാവുക. 

വൺപ്ലസ് 11 സ്മാർട്ട്ഫോണിൽ മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ടായിരിക്കുന്നതാണ് . 5G, WiFi, ബ്ലൂട്ടൂത്ത് v5.2, GPS, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഡോൾബി അറ്റ്‌മോസ് എൻഹാൻസ്ഡ് സ്പീക്കറുകളും വൺപ്ലസ് 11 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Connect On :