Amazon GIF 2023: OnePlus 11 5G വൻ ഓഫറിൽ സ്വന്തമാക്കാം, ഒപ്പം OnePlus TWS ഇയർബഡ് Free

Updated on 16-Oct-2023
HIGHLIGHTS

OnePlus 11 5G ആമസോണിൽ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു

OnePlus Buds Z2 TWS ബഡുകൾ ഫോണിന്റെ കൂടെ തികച്ചും സൗജന്യമായി ലഭിക്കും

മൂന്ന് പിൻക്യാമറകളാണ് വൺപ്ലസ് 11 5ജിയിലുള്ളത്

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വൺപ്ലസിന്റെ മുൻനിര സ്മാർട്ട്‌ഫോണായ OnePlus 11 5Gക്ക് ആമസോണിൽ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ആമസോണിൽ നിന്ന് ഈ ഫോൺ വാങ്ങുമ്പോൾ സൗജന്യ OnePlus TWS ഇയർബഡുകളും ലഭിക്കും.

Amazon ഓഫർ

ആമസോൺ -ന്റെ ഈ 5G ഫോൺ 56,999 രൂപയ്ക്കാണ് വിപണിയിലെത്തിയത്. ഇപ്പോൾ ആമസോണിൽ ഈ ഫോൺ വാങ്ങുമ്പോൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് 4000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ എസ്ബിഐ ബാങ്ക് കാർഡുകൾക്ക് 2250 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. മാത്രമല്ല 3,999 രൂപ വിലയുള്ള OnePlus Buds Z2 TWS ബഡുകൾ തികച്ചും സൗജന്യമായി ലഭിക്കും. എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഈ ഫോണിൽ 50,000 രൂപ വരെ ലാഭിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു. വിടെ നിന്ന് വാങ്ങൂ

Amazon Oneplus11 5G സ്പെസിഫിക്കേഷൻസ്

വൺപ്ലസ് 11 5G സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ക്വാഡ്-എച്ച്‌ഡി+ (1,440×3,216 പിക്‌സൽ) 10-ബിറ്റ് LPTO 3.0 AMOLED സ്‌ക്രീനാണുള്ളത്. 525ppi പിക്‌സൽ ഡെൻസിറ്റി, 0-120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 1,000Hz വരെ ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും ഉണ്ട്. HDR 10+ സർട്ടിഫിക്കേഷനുള്ള ഡിസ്പ്ലെയാണിത്.

Oneplus 115G Amazon സെയിലിൽ

16 GB വരെ LPDDR5X റാമുമായി വരുന്ന വൺപ്ലസ് 11 5G സ്മാർട്ട്ഫോണിൽ അഡ്രിനോ 740 ജിപിയുവും ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കു്നത്. വൺപ്ലസിന്റെ ഹൈപ്പർബൂസ്റ്റ് ഗെയിമിങ് എഞ്ചിനും ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ: Jio Postpaid Plan: 299 രൂപ മുതൽ അ‌ൺലിമിറ്റഡ് 5G! ഇത് Jioയുടെ ഓഫർ

മൂന്ന് പിൻക്യാമറകളാണ് വൺപ്ലസ് 11 5G യിലുള്ളത്. ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ഈ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ 1/1.56-ഇഞ്ച് സോണി IMX890 സെൻസറുണ്ട്. ഈ പ്രൈമറി സെൻസർ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും എഫ്/1.8 അപ്പേർച്ചർ 6പി ലെൻസുമായി വരുന്നു.100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡ്യുവൽ സെൽ 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Connect On :