OnePlus 10R Prime Blue Edition ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
കൂടാതെ മൂന്ന് മാസ്സത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിഷൻ സൗജന്യം
ഇന്ത്യൻ വിപണിയിൽ ഇതാ വൺപ്ലസ്സിന്റെ പുതിയ ഫോണുകൾ അവതരിപ്പിച്ചു .നേരത്തെ ഇന്ത്യൻ വിപണിയിൽ ലഭിച്ചുകൊണ്ടിരുന്ന OnePlus 10R ഫോണുകളുടെ പുതിയ OnePlus 10R Prime Blue Edition ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ആദ്യം വാങ്ങിക്കുന്നവർക്ക് ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ മൂന്ന് മാസ്സത്തെക്കു സൗജന്യമായി ലഭിക്കുന്നതാണ് .ആമസോൺ എക്‌സ്‌ക്ല്യൂസീവ് ആയി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
OnePlus 10R 5G
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7-inch Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2412×1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .Android 12 ലാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . MediaTek Dimensity 8100 Max പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .38999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .