കാത്തിരുന്ന OnePlus 10 Pro ഫോണുകൾ ഇതാ എത്തുന്നു വിപണിയിൽ

കാത്തിരുന്ന OnePlus 10 Pro ഫോണുകൾ ഇതാ എത്തുന്നു വിപണിയിൽ
HIGHLIGHTS

OnePlus 10 Pro ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

ജനുവരിൽ എത്തുമെന്നാണ് ഇപ്പോൾ CEO Pete Lau അറിയിച്ചിരിക്കുന്നത്

വൺപ്ലസിന്റെ പുതിയ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നു .OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നത് .എന്നാൽ OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങും എന്നാണ് .മികച്ച ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാം .

ONEPLUS 10 PRO LEAKED SPECIFICATIONS

ലോക വിപണിയിൽ എത്തിയതിനു ശേഷം  മാത്രമായിരിക്കും ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുക .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിൽ ആകും എത്തുന്നത് എന്നാണ് .

അതുപോലെ തന്നെ ലീക്ക് സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി ലൈഫിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നാണ് .അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് .

 ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ മെയിൻ ക്യാമറകൾ +50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ,ലെൻസുകൾ എന്നിവ ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo