ഇറങ്ങും മുൻപേ OnePlus 10 Pro പ്രീ ഓർഡറുകൾ ഇത് ആരംഭിച്ചിരിക്കുന്നു
ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു
ജനുവരി 4 നു ആണ് ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തുന്നത്
എന്നാൽ ഈ ഫോണുകളുടെ പ്രീ ഓർഡറുകൾ ഇപ്പോൾ ചൈനയിൽ ആരംഭിച്ചിരിക്കുന്നു
വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ 2022 ന്റെ ആദ്യം തന്നെ വിപണിയിൽ പുറത്തിറങ്ങുന്നു . OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകളാണ് ജനുവരി 4നു ചൈന വിപണിയിൽ അവതരിപ്പിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകളും ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ JD.com ൽ ആണ് പ്രീ ഓർഡറുകൾ ആരംഭിച്ചിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം Snapdragon 8 ൽ എത്തുന്ന ആദ്യത്തെ വൺപ്ലസ് ഫോൺ ആണ് OnePlus 10 Pro.
ONEPLUS 10 PRO LEAKED SPECIFICATIONS
ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിൽ ആകും എത്തുന്നത് എന്നാണ് .
അതുപോലെ തന്നെ ലീക്ക് സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി ലൈഫിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നാണ് .അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ മെയിൻ ക്യാമറകൾ +50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ,ലെൻസുകൾ എന്നിവ ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .