വൺ പ്ലസ് 6 മെയ് 21 നു ആമസോണിൽ നിന്നും വാങ്ങിക്കാം 2018

Updated on 08-May-2018
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു

വൺ പ്ലസ് 5ടിയുടെ മോഡലുകൾക്ക് ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് വൺ പ്ലസ് 6 .ഈ വരുന്ന 21 മുതൽ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .ആദ്യ വില്പന ആമസോൺ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് .വൺ പ്ലസ് 5യുടെ സമാനമായ സവിശേഷതകൾ തന്നെയാണ് 6നു നൽകിയിരിക്കുന്നത് .

ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാംമ്മുകളിലാണ് .ഇതിന്റെ കൂടുതൽ സവിഷേതകൾ മനസ്സിലാക്കാം .6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .

സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .രണ്ടു മോഡലുകളെയും താരതമ്മ്യം ചെയ്യുമ്പോൾ  വൺ പ്ലസ് 5ടിയെക്കാൾ 6നു  എടുത്തുപറയാൻ കുറച്ചു പ്രധാന സവിശേഷതകൾ മാത്രമേയുള്ളു എന്നുപറയാം .

വൺ പ്ലസ് 5Tയുടെ സവിശേഷതകൾ 

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം.6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ വില 32999 രൂപയാണ് .

മെയ് മാസം 17 നു ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .അതിനു ശേഷം 21 മുതൽ ഇത് ഉപഭോതാക്കൾക്ക് ഓൺലൈൻ ഷോപ്പിങ്  വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്കാണ് ആദ്യ വില്പന ലഭ്യമാകുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :