വൺപ്ലസ് 6T ആമസോണിൽ എത്തി ,വില 37999 മുതൽ

വൺപ്ലസ് 6T ആമസോണിൽ എത്തി ,വില 37999 മുതൽ
HIGHLIGHTS

സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളോടെ ഇപ്പോൾ വൺപ്ലസ് 6T വാങ്ങിക്കാം

 

വൺപ്ലസ് 6നു ശേഷം പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ മോഡലാണ് വൺ പ്ലസ് 6ടി എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇത് ഇന്ത്യൻ വിപണിയിൽ  എത്തിയിരിക്കുകയാണ് .മികച്ച സവിശേഷതകളോടെയാണ് ഈ മോഡലുകളും പുറത്തിറക്കിയിരിക്കുന്നത് .ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ലാണ്  ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ വലിയ ഡിസ്‌പ്ലേയും എടുത്തു പറയേണ്ടിയിരിക്കുന്നു .അതുപോലെ തന്നെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭ്യമാകുന്നതാണു് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

ണ്ടു ക്യാഷ് ബാക്ക് ഓഫറുകൾ കൂടി ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നുണ്ട് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ജിയോ നൽകുന്ന 5400 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളാണ് .കൂപ്പണുകൾ വഴി ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .രണ്ടാമത്തെ ഓഫറുകൾ ലഭിക്കുന്നത് ICICI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2000 രൂപ സ്പോട്ടിൽ തന്നെ ക്യാഷ് ബാക്ക് ലഭിക്കുന്നുണ്ട് എന്നതാണ് .

Oneplus 6t- വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .37999 രൂപ ,41999 രൂപ കൂടാതെ 45999 രൂപയാണ് വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo