വാർപ് ചാർജ് 30 സംവിധാനങ്ങളുമായി വൺപ്ലസ് സ്മാർട്ട് ഫോണുകൾ ‘

Updated on 20-Dec-2018
HIGHLIGHTS

20 മിനുറ്റ്കൊണ്ട് ഒരു ദിവസ്സം മുഴുവനും ഉപയോഗിക്കാം

 

ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വൺ പ്ലസ് 6T സ്മാർട്ട് ഫോണുകൾ .മികച്ച അഭിപ്രായത്തോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ മുന്നേറുന്നത് .എന്നാൽ ഇപ്പോൾ വൺപ്ലസിന്റെ മറ്റൊരു മികച്ച എഡിഷൻ വിപണിയിൽ എത്തിയിരിക്കുന്നു .വൺപ്ലസ്  mclaren എഡിഷനാണ് മികച്ച സവിശേഷതകളോടെ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ രണ്ടു കാര്യങ്ങളാണ് എടുത്തുപറയേണ്ടത് .ആദ്യം ഇതിന്റെ ചാർജിങ് സവിധാനമാണ് .പുതിയ വാർപ് ചാർജ് 30അഡാപ്റ്ററിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .അതായത് വെറും 20മിനുറ്റ്കൊണ്ട് ഈ സ്മാർട്ട് ഫോണുകൾ ഒരു ദിവസ്സത്തേക്കുവേണ്ട ഫുൾ ചാർജിങ് നൽകുന്നതാണ് .രണ്ടാമതായി ഇതിന്റെ ആന്തരിക സവിശേഷതകൾ .10 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ് .കൂടാതെ ചാർജറിൽ മറ്റു ഹീറ്റിംഗ് പ്രേശ്നങ്ങളും ഉണ്ടാവില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

വൺപ്ലസിന്റെ ഈ പുതിയ എഡിഷൻ രൂപകല്പനയിലും മറ്റു ഒരേപോലെതന്നെയാണുള്ളത് .എന്നാൽ ഡിസൈനിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത് .6.41 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് . Qualcomm Snapdragon 845 ന്റെ പ്രോസസറുകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിൽ നിൽക്കുന്നു .

10 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതല്ല .വൺ പ്ലസിന്റെ 6T മോഡലുകളുടെ വില ആരംഭിക്കുന്നത്  37,999 രൂപമുതൽ ആണ് .എന്നാൽ  വൺപ്ലസ് 6T  Mclaren  എഡിഷന്റെ വില  50,999 രൂപയാണ് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :