വൺ പ്ലസ് 6 Vs ഹുവാവെ ഹോണർ 10 ,ഈ മാസം വിപണിയിൽ എത്തുന്നു

Updated on 09-May-2018
HIGHLIGHTS

മെയ് 15നു 16നു പുറത്തിറങ്ങുന്ന രണ്ടു മോഡലുകൾ

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലായ ഹോണർ 10 ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നു .എന്നാൽ അതെ സമയം വൻ പ്ലസ് അവരുടെ ഏറ്റവും പുതിയ 6 മോഡലുകളും പുറത്തിറക്കുന്നുണ്ട് .ഈ രണ്ടു മോഡലുകളും ഏകദേശം ഒരേ സവിശേഷതകൾ തന്നെയാണ് കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും ഈ മാസം വിപണിയിൽ എത്തുന്ന മോഡലുകളാണ് .വൺ പ്ലസ് 6 മെയ് 16 നു കൂടാതെ ഹോണർ 10 ആകട്ടെ മെയ് 15 നു പുറത്തിറങ്ങുന്നു .

5.84 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഹോണർ 10 മോഡലുകൾ പുറത്തിറങ്ങുന്നത് .1080 x 2280 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിലാണ് പുറത്തിറങ്ങുന്നത് .octa-core Kirin 970  പ്രോസസറിലാണ് ഹുവാവെ ഹോണർ 10 പ്രവർത്തിക്കുന്നത് .4GB 64GB, 6GB 64GB കൂടാതെ  6GB 128GB മോഡലുകളാണ് പുറത്തിറങ്ങുന്നത് .

16MP+24 ഡ്യൂവൽ പിൻ ക്യാമറയാണ് നൽകിയിരിക്കുന്നത് .കൂടാതെ  24MP സെൽഫി ക്യാമറകളും ഇതിനുണ്ട് .3400mAhന്റെ ബാറ്ററി ലൈഫ് ആണ് ഹോണർ 10 കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 33,000 മുതൽ Rs. 35,000വരെയാണ് .

6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .മെയ് 16 നു ഈ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നു .കൂടാതെ 21 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :