വൺ പ്ലസ് 6 Avengers എഡിഷൻ ഇന്ന് ആമസോണിൽ നിന്നും വാങ്ങിക്കാം

Updated on 29-May-2018
HIGHLIGHTS

8ജിബി റാംമ്മിൽ Avengers എഡിഷൻ ,വില 44999 രൂപ

വൺ പ്ലസ് 6 മോഡലുകൾ  പുറത്തിറക്കിയിരിക്കുന്നു .അതിൽ എടുത്തുപറയേണ്ടത് അതിന്റെ സ്പെഷ്യൽ എഡിഷനായ Avengers മോഡലുകളാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ബുക്കിങ് നടത്താവുന്നതാണ് .ഇതിന്റെ ഡിസൈൻ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .കൂടാതെ ഇതിന്റെ റാംമ്മിലും ഇന്റെർണൽ സ്റ്റോറേജിലും വൺ പ്ലസ് 6 മോഡലുകളെക്കാൾ വെത്യാസമുണ്ട് .

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇന്ന് ഉച്ചയ്ക്ക്12 മണിക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .3300 mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

വൺ പ്ലസ് 6 മോഡലുകൾക്ക് 1000 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .അറിയുവാൻ ഇപ്പോൾ തന്നെ ആമസോൺ സൈറ്റ് സന്ദർശിക്കുക .ഇപ്പോൾ തന്നെ ആമസോൺ വഴി നിങ്ങൾക്ക് ഈ സ്മാർട്ട് ഫോൺ നോട്ടിഫൈ ചെയ്യുവാൻ സാധിക്കുന്നതാണ് .8 ജിബിയുടെ റാംമ്മിൽ ആണ് ഈ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങുന്നത് .

Midnight Black, Silk White, Mirror Black എന്നി നിറങ്ങളിൽ വൺ പ്ലസ് 6 മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .Avengers എഡിഷൻ ഒരു കളറിൽ മാത്രമെ ലഭിക്കുകയുള്ളു .കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ആമസോണിലെ വിലവരുന്നത് 44999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :