ആമസോണിൽ വെറും 5മിനുട്ട് ,വൺ പ്ലസ് 5T ബുക്കിങ് ഫുൾ

Updated on 24-Nov-2017
HIGHLIGHTS

അടുത്ത ബുക്കിംഗ് നവംബർ 28നു ഉച്ചയ്ക്ക്

 

ഇന്ന് ആമസോണിൽ ഉച്ചയ്ക്ക് 12മണിക്ക് സെയിൽ ആരംഭിച്ച വൺ പ്ലസ് 5T മിനിട്ടുകൾക്ക് ഉള്ളിൽത്തന്നെ എല്ലാ ബുക്കിങ്ങും അവസാനിപ്പിച്ചു.മികച്ച സെയിൽ ആയിരുന്നു ഇന്ന് ഈ പുതിയ വൺ പ്ലസ് 5Tയ്ക്ക് ലഭിച്ചിരുന്നത് .നവംബർ 28നു വീണ്ടും ബുക്കിംഗ് ആരംഭിക്കുന്നതാണ് .

വൺ പ്ലസ് 5T ഇന്ന് മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ആദ്യം പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഇത് ലഭ്യമാകുന്നത് .ഇന്ന് 4.30 മുതൽ സെയിൽ ആരംഭിക്കുന്നു .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .

20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് . ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :