നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Nubia Z17 Mini .സെപ്റ്റംബർ 15 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തിക്കഴിഞ്ഞു .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .രണ്ടു വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .4ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം.
5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 653 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുകൂടാതെ Android 6.0 Marshmallow ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .
ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .2950 mAhന്റെ നോൺ റീമൂവബിൾ ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത് .
ഇതിന്റെ ഭാരം എന്നുപറയുന്നത് 155 g മാത്രമാണ് .ഫാസ്റ്റ് ചാർജിങ് ബാറ്ററി കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നതാണു് .