digit zero1 awards

Nubia Z17 Mini ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

Nubia Z17 Mini ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
HIGHLIGHTS

6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന്റെ വിപണിയിലെ വില 21499 രൂപയാണ്

 

നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Nubia Z17 Mini .സെപ്റ്റംബർ 15 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തിക്കഴിഞ്ഞു .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ റാം തന്നെയാണ് .രണ്ടു വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .4ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം. 

5.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 653 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുകൂടാതെ Android 6.0 Marshmallow ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .2950 mAhന്റെ നോൺ റീമൂവബിൾ ബാറ്ററിയാണ് ഇതിനു നൽകിയിരിക്കുന്നത് .

ഇതിന്റെ ഭാരം എന്നുപറയുന്നത് 155 g മാത്രമാണ് .ഫാസ്റ്റ് ചാർജിങ് ബാറ്ററി കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo