digit zero1 awards

Nubia M2 Lite ഇന്ത്യൻ വിപണിയിൽ എത്തി ,”വില 13999″

Nubia M2 Lite ഇന്ത്യൻ വിപണിയിൽ എത്തി ,”വില 13999″
HIGHLIGHTS

16 മെഗാപിക്സലിന്റെ സെൽഫി ,13 എംപി മുൻ ക്യാമറയിൽ പുതിയ നുബിയ

നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് M2 Lite.സെല്ഫിക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 13999 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1280×720പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

ഒക്ട കോർ മീഡിയടെക്ക് MT6750 പ്രൊസസർ ,കോഡോയാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് പ്രവർത്തനം .16 മെഗാപിക്സലിന്റെ മുൻ ക്യാമറ കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറ എന്നിവയാണ് ഇതിനുള്ളത് .4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3000mAh ആണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo