3500രൂപയുടെ വിലക്കുറവിൽ ഹുവാവെ നോവ 3ഐ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക്

3500രൂപയുടെ വിലക്കുറവിൽ ഹുവാവെ നോവ 3ഐ  ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക്
HIGHLIGHTS

ഹുവാവെയുടെ ഏറ്റവും പുതിയ നോവ 3ഐ വിലക്കുറവിൽ

 

ഹുവാവെ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു നോവ 3ഐ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ 3500 രൂപയുടെ ഡിസ്‌കൗണ്ടിൽ ഇത് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഡ്യൂവൽ മുൻ പിൻ ക്യാമറകളാണ് .ഐറിസ് പർപ്പിൾ വേരിയന്റ് ആണ് ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് . Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4GB RAM/128GB കൂടാതെ  6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 20490 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo