ഹുവാവെ ഈ വർഷം പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് നോവ 3 എന്ന മോഡൽ .ഇപ്പോൾ ഈ വർഷം അവസാനത്തിൽ നോവ 4 സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നു .നോവ 3 സ്മാർട്ട് ഫോണുകളെക്കാൾ കൂടുതലായി എന്താണ് നോവ 4 മോഡലുകൾക്ക് നൽകിയിരിക്കുന്നത് എന്നാണ് നോക്കാം .നോവ ൩ ;6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 3ഡി ഫേസ് ഡിറ്റക്ഷനോടെയാണ് ഇത് പുറത്തിറങ്ങുന്നത് . Kirin 970 പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.1 Oreo ലാണ് ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നത് ഏറ്റവും എടുത്തു പറയേണ്ട കാര്യമാണ് .
16MP+24 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .9V 2A ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ 3750 mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .4G+4G സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില 34999 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
നോവ 4 സ്മാർട്ട് ഫോണുകൾ
6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .2310×1080 പിക്സൽ റെസലൂഷനാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സ്റ്റൈലിഷ് രൂപകല്പനയിലാണ് ഈ ഫോണുകൾ നിർമ്മിച്ചിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത് .പിന്നിൽ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയ്ക്കുള്ളിൽ ആണ് കൊടുത്തിരിക്കുന്നത് .
പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ കിറിന്റെ ഏറ്റവും പുതിയ Kirin 970 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിലും മികച്ചുതന്നെയാണ് നിൽക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടി 3,750mAhന്റെ ബാറ്ററി കരുത്തിലാണ് എത്തുക .