CMF Phone 1 Launched: ഡിസൈനിൽ പുതുമ, അതിശയിപ്പിക്കും വില, Nothing സബ്-ബ്രാൻഡിന്റെ First ഫോൺ!

Updated on 08-Jul-2024
HIGHLIGHTS

ബജറ്റ് കസ്റ്റമേഴ്സിനായി CMF Phone 1 അവതരിപ്പിച്ചു

നതിങ്ങിൽ നിന്നുള്ള ആദ്യ ബജറ്റ് ഫ്രണ്ട്‌ലി ഫോണുകളാണ് CMF Phone 1

ഫോണിൽ കിക്ക്‌സ്റ്റാൻഡ് ഫീച്ചറും ആക്സസറീസ് അറ്റാച്ച് ചെയ്യാൻ സ്ട്രാപ്പും നൽകിയിട്ടുണ്ട്

അങ്ങനെ ബജറ്റ് കസ്റ്റമേഴ്സിനായി Nothing-ന്റെ CMF Phone 1 അവതരിപ്പിച്ചു. നതിങ്ങിന്റെ സബ്-ബ്രാൻഡ് സിഎംഎഫ് ആദ്യമായാണ് സ്മാർട്ഫോൺ പുറത്തിറക്കുന്നത്. 15000 രൂപ റേഞ്ചിൽ വില വരുന്ന ഫോണുകളാണിവ. രണ്ട് വേരിയന്റുകളിലാണ് CMF Phone 1 എത്തിയിട്ടുള്ളത്.

CMF Phone 1 ലോഞ്ച്

ഓഫർ വിലയിൽ 14,999 രൂപയ്ക്ക് വാങ്ങാവുന്ന ഫോണുകളാണിവ. നതിങ്ങിൽ നിന്നുള്ള ആദ്യ ബജറ്റ് ഫ്രണ്ട്‌ലി ഫോണുകളുമാണ്. എന്നാൽ നതിങ്ങിൽ നിന്ന് വ്യത്യസ്തമായ ഡിസൈനും ഫീച്ചറുകളുമാണ് സിഎംഎഫ് അവതരിപ്പിച്ചിട്ടുള്ളത്. വിപണിയിലെ പുതിയ താരത്തിന്റെ പ്രത്യേകതകൾ അറിഞ്ഞാലോ?

CMF Phone 1 ലോഞ്ച്

CMF Phone 1 സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.7-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റും 2000nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.

പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബജറ്റ് റേറ്റിലെ ഫോണിന് അനുയോജ്യമായ പ്രോസസറെന്ന് പറയാം.

സോഫ്റ്റ് വെയർ: 2 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ ഇതിലുണ്ട്. മൂന്ന് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ.

CMF Phone 1 സ്പെസിഫിക്കേഷൻ

ക്യാമറ: ഫോട്ടോഗ്രാഫിക്കായി ബജറ്റ് ഫോണിൽ ഡ്യുവൽ പിൻ ക്യാമറ നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ ആണ് സിഎംഎഫ് ഫോൺ 1-ന്റെ പ്രൈമറി ക്യാമറ. സോണി ലെൻസാണ് ഈ ക്യാമറയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. മുൻവശത്ത് 16 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

ബാറ്ററി, ചാർജിങ്: 33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ സിഎംഎഫ് 5,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Read More: Redmi Note 13 Pro 5G: കടും ചുവപ്പിൽ അണിഞ്ഞൊരുങ്ങി 200MP സെൻസറുള്ള Triple ക്യാമറ ഫോൺ

ഡിസൈൻ

നാല് നിറങ്ങളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. പഞ്ച്-ഹോൾ ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന്റെ ബാക്ക് കവർ നീക്കം ചെയ്യാനാകും. ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് പിൻകവർ മാറ്റി വേറെ കവർ സ്ഥാപിക്കാം. നാല് കളറിനും രണ്ട് വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു.

CMF Phone 1

കറുപ്പ്, ഓറഞ്ച്, ഇളം പച്ച, നീല നിറങ്ങളിലാണ് ഫോണുകളുള്ളത്. ഓറഞ്ച്, നീല നിറങ്ങളിലുള്ള ഫോണിന് വെഗൻ ലെതർ ഫിനിഷ് നൽകിയിരിക്കുന്നു. കറുപ്പ്, ഇളംപച്ച നിറത്തിലുള്ളവ ടെക്സ്ചേർഡ് കേസിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ കിക്ക്‌സ്റ്റാൻഡ് ഫീച്ചറും ആക്സസറീസ് അറ്റാച്ച് ചെയ്യാൻ സ്ട്രാപ്പും നൽകിയിട്ടുണ്ട്.

വില എത്ര?

CMF ഫോൺ 1 രണ്ട് റാം വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 6GB+128GB ആണ് ഒന്നാമത്തേത്. ഇതിന് 15,999 രൂപ വിലയാകുന്നു. എന്നാൽ ഓഫറിൽ 14,999 രൂപയ്ക്ക് വാങ്ങാം.

8GB+ 128GB ആണ് ഉയർന്ന വേരിയന്റ്. ഇതിന് 17,999 രൂപയാണ് വില വരുന്നത്. ഓഫറുകൾ ഉൾപ്പെടെ 16,999 രൂപയ്ക്ക് ഇത് പർച്ചേസ് ചെയ്യാം.

എവിടെ നിന്നും വാങ്ങാം?

സിഎംഎഫ് ഫോൺ 1 പ്രീ-ഓഡറുകൾക്ക് ലഭ്യമാണ്. ജൂലൈ 12 മുതലായിരിക്കും ഇതിന്റെ വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട്, വിജയ് സെയിൽസ്, ക്രോമ വഴി വിൽപ്പന നടക്കും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :