ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് കൂടി എത്തിയിരിക്കുന്നു .Nothing എന്ന പുതിയ സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് അവരുടെ പുതിയ Nothing Phone (1) എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച സവിശേഷതകളിൽ തന്നെയാണ് Nothing Phone (1) സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അടുത്ത സെയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നടന്നുകൊണ്ടിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 32999 രൂപ മുതലാണ് .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ flexible OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് Corning Gorilla Glass 5 പ്രൊട്ടക്ഷനും അതുപോലെ തന്നെ HDR10+ സപ്പോർട്ടും ലഭ്യമാകുന്നതാണു് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778+ പ്രോസ്സസറുകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ 50 മെഗാപിക്സലിന്റെ Sony IMX766 സെൻസറുകളും + 50 മെഗാപിക്സലിന്റെ Samsung JN1 സെൻസറുകളും ആണ് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .Android 12 ഓ എസ് ഈ ഫോണുകളിൽ നൽകിയിരിക്കുന്നു .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക് 4500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 32999 രൂപയാണ് .അതുപോലെ തന്നെ 38999 രൂപവരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .