Nothing തങ്ങളുടെ മൂന്നാമത്തെ ഫോൺ ഇന്ത്യയിൽ എത്തിച്ചു. Nothing Phone 2a കാത്തിരിപ്പുകൾക്ക് ശേഷം രംഗപ്രവേശം നടത്തി. മികച്ച ഡിസൈനും ഫീച്ചറുകളുമുള്ള ഫോണാണിത്. പ്ലാസ്റ്റിക് കവറിങ്ങാണ് നതിങ് ഫോൺ 2aയിലുള്ളത്. ഫോണിന് ഗ്ലിഫ് ഇന്റർഫേസ് ലഭ്യമാണ്. കൂടാതെ സുതാര്യമായ പിൻഭാഗമാണ് നതിങ് ഫോണിലുള്ളത്.
ഡിസൈൻ വളരെ വ്യത്യസ്തമായാണ് നതിങ് മൂന്നാം ഫോണിൽ അവതരിപ്പിച്ചിട്ടുള്ളത്. മിഡ് റേഞ്ച് ലിസ്റ്റിൽ വരുന്ന ഫോണാണിത്. എന്നിട്ടും വേറിട്ട ഡിസൈൻ തന്നെയാണ് പുതിയ നതിങ്ങിലുള്ളത്. ഫോണിന്റെ പിൻഭാഗത്ത് ക്യാമറ മൊഡ്യൂൾ വരെ പുതുമയാർന്ന ഡിസൈനിൽ സെറ്റ് ചെയ്തിരിക്കുന്നു.
6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് നതിങ് ഫോൺ 2aയിൽ നൽകിയിട്ടുള്ളത്. ഇതിന് മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. 120Hz റിഫ്രെഷ് റേറ്റും 50 എംപി ക്യാമറയും തുടങ്ങി നിരവധി സവിശേഷതകൾ ഇതിലുണ്ട്.
കോർണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് നതിങ് ഫോൺ 2aയിലുള്ളത്. ഇതിന് 6.7 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേ വരുന്നു. 1080×2412 (FHD+) റെസല്യൂഷനുള്ള സ്ക്രീനാണ് നതിങ്ങിലുള്ളത്. ഇതിന് 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് ലഭിക്കും. കൂടാതെ 10-ബിറ്റ് കളർ ഡെപ്തും ഫോണിലുണ്ട്. 1300 നിറ്റ് ബ്രൈറ്റ്നെസ് ഡിസ്പ്ലേയ്ക്കുള്ളത്.
മൂന്ന് LED സ്ട്രിപ്പുകളാണ് നതിങ് ഫോൺ 2aയിലുണ്ട്. മീഡിയാടെകിന്റെ ഡൈമൻസിറ്റി 7200 Pro ആണ് പ്രോസസർ. ഫോണിന് ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സെറ്റപ്പുണ്ട്. കൂടാതെ രണ്ട് HD മൈക്രോഫോണുകളുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള NothingOS 2.5 ഔട്ട്-ഓഫ്-ദി-ബോക്‌സിൽ പ്രവർത്തിക്കുന്നു.
ഇത് നിങ്ങൾ പ്രതീക്ഷിച്ച പോലെ 5G കണക്റ്റിവിറ്റിയുള്ള ഫോണാണ്. നതിങ് ഫോൺ 2aയിൽ ഡ്യുവൽ-സിം സപ്പോർട്ട് ചെയ്യുന്നു.
3 സ്റ്റോറേജുകളിലാണ് നതിങ് ഫോൺ 2a അവതരിപ്പിക്കുന്നത്. ഇതിൽ 8GB+128GB സ്റ്റോറേജ് വേരിയന്റിന് 23,999 രൂപ വിലയാകും. 8GB+256GB വേരിയന്റിനാകട്ടെ 25,999 രൂപ വില വരുന്നു. 12GB+256GB വേരിയന്റ് നതിങ് ഫോണിന് 27,999 രൂപയും വില വരുന്നു.
READ MORE: Samsung Galaxy F15 5G: 6000mAh ബാറ്ററി, 50MP ക്യാമറ! New Galaxy 5G ഫോൺ 15000 രൂപയ്ക്കും താഴെ
നതിങ് ഫോൺ 2എയുടെ വിൽപ്പന ഫ്ലിപ്കാർട്ട് വഴിയായിരിക്കും. മാർച്ച് 12 മുതലാണ് ഫോൺ വിൽപ്പന ആരംഭിക്കുക. ആദ്യ സെയിലിൽ നിങ്ങൾക്ക് വമ്പിച്ച ഓഫറുകൾ ലഭിക്കും. ഫ്ലിപ്കാർട്ടിൽ നതിങ് ഫോൺ 19,999 കിഴിവിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ട്.