Nothing Phone New Model: Plus മോഡൽ ഇന്നെത്തും, 50MP സെൽഫി ക്യാമറയും ഏറ്റവും പുതിയ പ്രോസസറും

Nothing Phone New Model: Plus മോഡൽ ഇന്നെത്തും, 50MP സെൽഫി ക്യാമറയും ഏറ്റവും പുതിയ പ്രോസസറും
HIGHLIGHTS

ഇന്ന് Nothing Phone (2a) Plus പുറത്തിറക്കും

നതിങ് ഫോൺ 2എ പ്ലസ്സിൽ നിങ്ങൾക്ക് ഡ്യുവൽ ക്യാമറ പ്രതീക്ഷിക്കാം

ഏറ്റവും പുതിയ മീഡിയാടെക് ഡൈമൻസിറ്റി 7350 Pro SoC പ്രോസസറായിരിക്കും ഇതിലുള്ളത്

കാൾ പേയി ഇന്ന് Nothing Phone (2a) Plus പുറത്തിറക്കും. യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ഫോൺ കമ്പനിയുടെ കാത്തിരിക്കുന്ന മോഡലാണിത്. 30,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണാണ് പുതിയതായി വരുന്നത്.

Nothing Phone (2a) Plus ലോഞ്ച്

മുമ്പ് മിഡ് റേഞ്ച് വിഭാഗത്തിൽ Nothing Phone (2എ) പുറത്തിറക്കിയിരുന്നു. ഇതിലേക്കാണ് കാൾ പേയി പ്ലസ് മോഡലും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ജൂലൈ 31-ന് ഫോൺ ലോഞ്ച് ചെയ്യും. എന്നാൽ വിപണയിൽ അവതരിപ്പിക്കുന്നതിന് മുന്നേ ഫോണിന്റെ ഫീച്ചറുകൾ ചോർന്നു.

നതിങ് ഫോൺ 2എ പ്ലസ്സിൽ എല്ലാവരും ഉറ്റുനോക്കുന്നത് ക്യാമറയാണ്. വരാനിരിക്കുന്ന സ്മാർട്ഫോണിലെ ഫീച്ചറുകൾ ഓരോന്നായി പരിചയപ്പെടാം.

nothing phone 2a plus to launch with 50mp selfie camera and latest processor

Nothing Phone (2a) Plus ഫീച്ചറുകൾ

ഫോൺ ഏതെല്ലാം തരത്തിൽ വ്യത്യസ്തനാകുമെന്ന് ലോഞ്ചിന് ശേഷം അറിയാം. എങ്കിലും ലീക്കായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്ലസ് മോഡലിന്റെ ഫീച്ചറുകൾ നോക്കാം.

6.7-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും നതിങ് നൽകുന്നത്. 120Hz റിഫ്രഷ് റേറ്റും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ടാകും. നതിങ് ഫോൺ 2എയിലുള്ള ഏകദേശ ഫീച്ചർ തന്നെ പ്ലസ്സിലും ലഭിക്കും. എന്നാൽ ക്യാമറയിൽ മികച്ച അപ്ഗ്രേഡുകൾ പുതിയ ഫോണിൽ പ്രതീക്ഷിക്കാം.

നതിങ് ഫോൺ (2a) പ്ലസ്സിന് 50W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ടാകും. എന്നാൽ മുൻഗാമിയ്ക്ക് 45W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയായിരുന്നു നൽകിയത്. പ്ലസ് വേരിയന്റിലും നതിങ് 5,000mAh ബാറ്ററി ഘടിപ്പിക്കുമെന്നാണ് സൂചന.

ഫോണിലെ പ്രോസസറിനെ കുറിച്ച് നതിങ് നേരത്തെ സ്ഥിരീകരണം നൽകി. ഏറ്റവും പുതിയ മീഡിയാടെക് ഡൈമൻസിറ്റി 7350 Pro SoC പ്രോസസറായിരിക്കും ഇതിലുള്ളത്. ഈ പ്രോസസറുമായി വരുന്ന ആദ്യ സ്മാർട്ഫോണും നതിങ് പ്ലസ് മോഡൽ തന്നെ. ലഭിക്കുന്ന വിവരം അനുസരിച്ച് 12GB+ 256GB സ്റ്റോറേജായിരിക്കും ഫോണിനുണ്ടാകുക.

Read More: Huge Discount: Google Pixel 8 മോഹമാക്കണ്ട, അങ്ങ് വാങ്ങിക്കോ! ഗംഭീരമായ ഓഫർ

ക്യാമറ ഫീച്ചർ എങ്ങനെയായിരിക്കും?

നതിങ് ഫോൺ 2എ പ്ലസ്സിൽ നിങ്ങൾക്ക് ഡ്യുവൽ ക്യാമറ പ്രതീക്ഷിക്കാം. 50 മെഗാപിക്സലിന്റെ രണ്ട് ലെൻസുകൾ ഇതിലുണ്ടായിരിക്കും. ഫ്രണ്ട് ക്യാമറ വളരെ മികച്ചതായിരിക്കുമെന്നാണ് സൂചന. അതായത് നതിങ് ഫോൺ (2a) പ്ലസിൽ 50MP ഫ്രണ്ട് ക്യാമറയുണ്ടാകും. അതുപോലെ ഗ്ലിഫ് ഇന്റർഫേസ് LED ടെക്നോളജി ഈ ഫോണിൽ പ്രതീക്ഷിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo