ജൂലൈ 31-ന് കമ്പനി നതിങ് ഫോൺ 2a പ്ലസ് പുറത്തിറക്കും
പുതിയ സ്മാർട്ഫോണിൽ കാൾ പേയി എന്തെല്ലാം അവതരിപ്പിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും
Nothing Phone ഇന്ത്യൻ വിപണിയിലെ ജനപ്രിയ താരമാണ്. പ്രീമിയം ഫോണുകൾ മാത്രമുണ്ടായിരുന്ന പതിവ് മാറ്റി നതിങ് Phone (2a) അവതരിപ്പിച്ചു. ഇത് മിഡ്-റേഞ്ച് ബജറ്റുകാർക്ക് വേണ്ടിയുള്ള സ്മാർട്ഫോണായിരുന്നു. ഇപ്പോഴിതാ ഫോൺ 2a സീരീസിലേക്ക് പുതിയ മോഡൽ കൂടി കടന്നുവരുന്നു.
Nothing Phone (2a) പ്ലസ്
Nothing Phone (2a) Plus ആണ് ഈ മാസം ലോഞ്ചിനെത്തുക. ജൂലൈ 31-ന് കമ്പനി നതിങ് ഫോൺ 2a പ്ലസ് പുറത്തിറക്കും. പുതിയ സ്മാർട്ഫോണിൽ കാൾ പേയി എന്തെല്ലാം അവതരിപ്പിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് കമ്പനി വ്യക്തത ഒന്നും നൽകിയിട്ടില്ല. എന്നാൽ നതിങ് ഫോൺ 2എ പ്ലസ്സിനെ കുറിച്ച് ചില സൂചനകൾ ലഭിക്കുന്നുണ്ട്.
Nothing Phone (2a) ഫീച്ചറുകൾ
ഗ്രേയും കറുപ്പും ചേർത്തുള്ള സ്മാർട്ഫോണായിരിക്കും നതിങ് ഡിസൈൻ ചെയ്യുക. പ്ലസ്, മോർ, എക്‌സ്‌ട്രാ എന്ന ടാഗ്‌ലൈനോടെയാണ് ഫോൺ അവതരിപ്പിക്കുന്നത്. അതായത് ഇതിൽ ചിലപ്പോൾ വലിയ ഡിസ്‌പ്ലേയും കൂടുതൽ ഫീച്ചറുകളും നൽകിയേക്കും.
പ്രോസസറിലും ഹാർഡ്‌വെയറിലുമെല്ലാം ചില അപ്ഡേറ്റുകൾ പ്രതീക്ഷിക്കാവുന്നതാണ്. ഇതും മിഡ് റേഞ്ച് ബജറ്റിലുള്ളവർക്കായിരിക്കാം അവതരിപ്പിക്കുക. ഏകദേശം 30,000 രൂപയ്ക്ക് അടുത്തായിരിക്കും ഫോണിന്റെ വില എന്നും സൂചനകളുണ്ട്. നതിങ് ഫോൺ 2എയിനേക്കാൾ അഡീഷണൽ ഫീച്ചറുകൾ ഇതിൽ നൽകിയേക്കും.
നതിംഗ് ഫോൺ (2a)
23,999 രൂപയ്ക്കാണ് നതിങ് ഫോൺ 2എ ഇന്ത്യയിൽ പുറത്തിറക്കിയത്. 6.7 ഇഞ്ച് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്‌പ്ലേയായിരുന്നു ഫോണിലുണ്ടായിരുന്നത്. 120Hz റീഫ്രെഷ് റേറ്റും 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിലുണ്ട്.
ഇതിൽ മീഡിയാടെക് ഡൈമൻസിറ്റി 7200 Pro SoC പ്രോസസർ നൽകിയിട്ടുണ്ട്. 50MP പ്രൈമറി ക്യാമറ ഉൾപ്പെടെ ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്നു. 45 W ഫാസ്റ്റ് ചാർജിംഗിങ്ങിനെ നതിങ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിലെ ബാറ്ററി 5,000mAh ആണ്. ഏകദേശം ഈ ഫീച്ചറുകളെല്ലാം നിങ്ങൾക്ക് നതിങ്ങിന്റെ പുതിയ പോരാളിയിലും ലഭിച്ചേക്കും.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.