Nothing Phone 2a Plus വാങ്ങാൻ കാത്തിരിക്കുന്നവർക്കായി, First Sale ആകർഷക ഓഫറുകളോടെ
Nothing Phone (2a) Plus വാങ്ങാനായി കാത്തിരിക്കുകയാണോ?
ഓഗസ്റ്റ് 7 മുതൽ പുതിയ നതിങ് ഫോൺ വാങ്ങാവുന്നതാണ്
രണ്ട് കളറുകളിൽ നഥിംഗ് ഫോൺ (2എ) പ്ലസ് ലഭ്യമാണ്
Nothing Phone (2a) Plus വാങ്ങാനായി കാത്തിരിക്കുകയാണോ? എങ്കിൽ നിങ്ങൾക്കുള്ള ദിവസമെത്തി. ഓഗസ്റ്റ് 7 മുതൽ പുതിയ നതിങ് ഫോൺ വാങ്ങാവുന്നതാണ്. നതിങ് ഫോണിന്റെ പുതിയ മിഡ് റേഞ്ച് ഫോണാണിത്. ഫോണിന് എന്തെല്ലാം ലോഞ്ച് ഓഫർ ലഭിക്കുമെന്ന് പരിശോധിക്കാം.
ആദ്യം നതിങ് ഫോണിന്റെ ഫീച്ചറുകൾ നോക്കാം.
Nothing Phone (2a) Plus
മിഡ്-റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോണാണിത്. സ്ക്രീനിന് 6.7-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുണ്ട്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്. ഫോൺ സ്ക്രീനിന് 240Hz ടച്ച് സാംപ്ലിംഗ് റേറ്റാണുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 7350 പ്രോ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് ARM Mali-G610 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള NothingOS 2.6-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നതിങ് ഫോൺ ഉറപ്പുനൽകുന്നു. 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഫോണിലെ ബാറ്ററി 5,000mAh ആണ്. 50W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയാണ് സ്മാർട്ഫോണിലുള്ളത്. നതിങ് ഫോൺ 2എയേക്കാൾ ഇത് 10 ശതമാനം വേഗത കൂടുതലാണ്. ഫോണിൽ f/1.88 ലെൻസുള്ള പ്രൈമറി ക്യാമറയുണ്ട്. 50-മെഗാപിക്സൽ സെൻസറും 50-മെഗാപിക്സൽ സെൻസറും ഇതിലുണ്ട്. HDR ഫോട്ടോഗ്രാഫി, 4K വീഡിയോ റെക്കോർഡിങ് ഫീച്ചറുകൾ ഇതിലുണ്ട്. 50 MP ഫ്രണ്ട് ക്യാമറയാണ് ഈ സ്മാർട്ഫോണിലുള്ളത്.
Nothing Phone (2a) Plus വിൽപ്പന
രണ്ട് കളറുകളിൽ നഥിംഗ് ഫോൺ (2എ) പ്ലസ് ലഭ്യമാണ്. ഗ്രേ, ബ്ലാക്ക് നിറങ്ങളിലാണ് ഫോണുകൾ പുറത്തിറക്കിയത്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 27,999 രൂപയാണ് വില. എന്നാൽ ആദ്യ സെയിലിൽ 25,999 രൂപയാണ് വില. 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ചേർന്നാണ് ഇത്ര വിലക്കുറവ് ലഭിക്കുന്നത്.
12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 29,999 രൂപയാണ് വില. ഇതിനും 2000 രൂപ വിലക്കുറവിൽ 27,999 രൂപയ്ക്ക് ലഭിക്കും.
Read More: 10000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് Qualcomm Snapdragon പുറത്തിറക്കിയ New ചിപ്സെറ്റ്, ആദ്യം ഏത് ഫോണിൽ!
വിൽപ്പന എവിടെ?
നതിങ് ഫോൺ 2എ പ്ലസ് ഫ്ലിപ്കാർട്ടിലൂടെ നിങ്ങൾക്ക് പർച്ചേസ് ചെയ്യാം. ക്രോമ, വിജയ് സെയിൽസ് വഴിയും ഫോൺ വിൽപ്പനയുണ്ടാകും. ഇന്ത്യയിലെ മറ്റ് റീട്ടെയിൽ പാർട്നറുകളിലൂടെയും പർച്ചേസ് ചെയ്യാവുന്നതാണ്.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile