Nothing Phone (2a) സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ മികച്ച വിപണിയാണുള്ളത്. മിഡ്-റേഞ്ച് ബജറ്റിൽ വരുന്ന സ്മാർട്ഫോണാണിത്. മൂന്ന് വേരിയന്റുകളിലാണ് നതിങ് ഫോൺ 2(a) അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ നതിങ് ഫോൺ 2(a) പുതിയൊരു നിറത്തിൽ വിപണിയിൽ എത്തി. Nothing Phone (2a) Blue Edition ആണ് ഇപ്പോൾ വന്നിട്ടുള്ളത്.
മിക്കവരുടെയും പ്രിയപ്പെട്ട നിറമാണ് നീല. ഇനി നിങ്ങളുടെ പ്രിയപ്പെട്ട നിറത്തിൽ നതിങ് ഫോൺ (2a) വന്നിരിക്കുന്നത്. മുമ്പ് വന്നിട്ടുള്ള നതിങ് ഫോൺ 2(a)-യിലെ അതേ ഫീച്ചറുകൾ ഇതിലുണ്ട്. ഡിസൈനിലും വ്യത്യാസമില്ലാതെയാണ് നതിങ് ഫോൺ 2എ വരുന്നത്.
പുതിയ ഫോൺ വളരെ ആകർഷകമായ നിറത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയതായി ലോഞ്ച് ചെയ്ത നതിങ് ഫോൺ 2(a) ഇപ്പോൾ വാങ്ങാൻ ലഭ്യമല്ല. ഈ നതിങ് ഫോണിന്റെ വിൽപ്പന എപ്പോഴാണെന്നും ഫീച്ചറുകളും നോക്കാം.
6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് നഥിംഗ് ഫോൺ (2a)-യിലുള്ളത്. 1084×2412 പിക്‌സൽ റെസല്യൂഷനും AMOLED ഡിസ്‌പ്ലേയുമാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz വരെ റീഫ്രെഷ് റേറ്റുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുള്ള സ്ക്രീനാണ് നതിങ് ഫോണിലുള്ളത്. ഈ ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറുണ്ട്.
ഒക്ടാ കോർ മീഡിയടെക് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിന്റെ OS ആൻഡ്രോയിഡ് 14 ആണ്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ഇതിന് 128GBയും 256GBയും ഇന്റേണൽ സ്റ്റോറേജാണ് വരുന്നത്.
50MP മെയിൻ ക്യാമറയാണ് നതിങ് ഫോൺ 2(a)യിലുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറയ്ക്ക് f/1.88 അപ്പേർച്ചറുണ്ട്. f/2.2 അപ്പേർച്ചറുള്ള 50MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. f/2.4 അപ്പേർച്ചറുള്ള 32MP-യുടെ ഫ്രണ്ട് ക്യാമറയാണ് നതിങ് ഫോണിലുള്ളത്. IP54 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്.
ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണാണ് നതിങ് ഫോൺ 2(a). ഇതിൽ 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5000 mAh ബാറ്ററിയാണുള്ളത്.
നഥിംഗ് ഫോൺ (2എ) ബ്ലൂ എഡിഷൻ ഏപ്രിൽ 29-ന് ലോഞ്ച് ചെയ്തത്. 2024 മെയ് 2 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ടിൽ ഓൺലൈനായി നതിങ് ലഭ്യമാകും.
READ MORE: 11000 രൂപ മുതൽ വാങ്ങാം 50MP ക്യാമറ, 45W ഫാസ്റ്റ് ചാർജിങ് Realm Narzo 70 ഫോണുകൾ, First Sale ഇതാ….
ഈ ആദ്യസെയിലിൽ 19,999 രൂപ കിഴിവിൽ ഫോൺ ലഭിക്കും. CMF ഓഡിയോ ഉപകരണങ്ങൾ സ്വന്തമാക്കാനും നതിങ് അവസരമൊരുക്കുന്നു. 3 വേരിയന്റുകളാണ് നതിങ് ഫോൺ 2(a)-ക്കുള്ളത്. 8GB+128GB, 8GB+256GB, 12GB+256GB എന്നീ സ്റ്റോറേജുകളിലാണ് ഫോണുകളുള്ളത്. ഏറ്റവും കുറഞ്ഞ വേരിയന്റിന് 23,999 രൂപയാണ് വില. 8GB+256GB സ്റ്റോറേജിന് 25,999 രൂപ വില വരുന്നു. 12GB+256GB സ്റ്റോറേജ് നതിങ് ഫോണിന് 27,999 രൂപയാണ് വില വരുന്നത്.