പ്രതീക്ഷിച്ചത് പോലെ Nothing Phone 2a സ്പെഷ്യൽ എഡിഷൻ എത്തി. ആകർഷകമായ പുതിയ നിറങ്ങളിലാണ് നതിങ് ഫോൺ എത്തിയിട്ടുള്ളത്. 12GB+256GB കോൺഫിഗറേഷനുളള നതിങ് ഫോണുകളാണ് പുതിയ നിറങ്ങളിൽ വന്നിട്ടുള്ളത്. മാർച്ച് മുതൽ ലഭ്യമായിട്ടുള്ള നതിങ് ഫോണിന്റെ അതേ ഫീച്ചറാണ് ഇതിലുമുള്ളത്.
മൂന്ന് വ്യത്യസ്തമായ കളറുകളിലാണ് Nothing Phone 2a വന്നിരിക്കുന്നത്. ഇതുവരെ കറുപ്പ് നിറത്തിലും വെള്ള നിറത്തിലുമുള്ള ഫോണുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിലേക്ക് നതിങ് ഫോണുകളെ കളർഫുൾ ആക്കുകയാണ് പുതിയ എഡിഷൻ.
ബ്ലാക്ക്, വൈറ്റ് മാറ്റി കമ്പനി പരീക്ഷിച്ചിരിക്കുന്ന പുതിയ നിറങ്ങൾ ഇവയാണ്. മഞ്ഞ, ചുവപ്പ്, നീല നിറങ്ങളിലാണ് നതിങ് ഫോണുകൾ വന്നിരിക്കുന്നത്. ഇവയ്ക്കെല്ലാം 12GB റാമും 256GB സ്റ്റോറേജുമാണ് വരുന്നത്.
എന്നാൽ ഈ പുതിയ നതിങ് ഫോണുകൾ ഇന്ത്യയിലെത്തിയിട്ടില്ല. ജൂൺ ആദ്യവാരം മുതലായിരിക്കും ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. അതും വളരെ കുറഞ്ഞ എണ്ണത്തിലുള്ള ഫോണുകളായിരിക്കും ഇന്ത്യയിൽ വിൽപ്പനയ്ക്ക് വരുന്നത്. ഇവ ജൂൺ 5 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിലുള്ള വൈറ്റ് എഡിഷന്റെ അതേ ഫീച്ചറുകളും ഡിസൈനുമാണ് പുതിയ ഫോണുകളിലും. ഇവയുടെ നിറം മാത്രമാണ് മാറുന്നത്. ഫോണുകളുടെ ക്യാമറ മൊഡ്യൂളിന് ചുറ്റും ചാരനിറത്തിലുള്ള സെഷനുകളുണ്ട്.
30Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റീഫ്രെഷ് റേറ്റുള്ള ഫോണാണിത്. ഇതിൽ കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു. 6.7-ഇഞ്ച് ഫുൾ-HD+ സ്ക്രീനാണ് നതിങ് ഫോൺ 2എയിലുള്ളത്. ഡിസ്പ്ലേയ്ക്ക് 1,080×2,412 പിക്സൽ റെസല്യൂഷൻ വരുന്നു. AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് ടെക്നോളജിയാണ് ഫോണിൽ ഉപയോഗിക്കുന്നത്.
പെർഫോമൻസ് നൽകുന്നത് മീഡിയാടെക് ഡൈമൻസിറ്റി പ്രോസസറാണ്. ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ SoC ആണ് ഫോണിലുള്ളത്. നതിങ് ഫോൺ 2എയുടെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. ഇത്ൽ ഒരു അൾട്രാ-വൈഡ് ആംഗിൾ സെൻസറും വരുന്നുണ്ട്. കൂടാതെ ഫോണിന്റെ ഫ്രെണ്ട് ക്യാമറ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ്.
45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന മിഡ്-റേഞ്ച് ഫോണാണിത്. ഇതിൽ 5000mAh ബാറ്ററിയുടെ പവറും ലഭിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോണിന് IP54 റേറ്റിങ്ങുണ്ട്.
നിങ്ങൾക്ക് 256GB ഇൻബിൽറ്റ് സ്റ്റോറേജും IP54-റേറ്റുചെയ്ത പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ബിൽഡും ലഭിക്കും. ഫോണിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്‌കാനർ ഉണ്ട് കൂടാതെ ഫെയ്‌സ് അൺലോക്കിനെയും പിന്തുണയ്ക്കുന്നു. 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഫോൺ 2എയെ പിന്തുണയ്ക്കുന്നത്.
നതിങ് ഫോൺ 2a സ്പെഷ്യൽ എഡിഷന് 27,999 രൂപയാണ് വില. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലാണിത്. ജൂൺ 5 മുതലാണ് ഇന്ത്യയിൽ ഫോൺ വാങ്ങാനാകുന്നത്. ഇതിന്റെ ഭാഗമായി 1000 രൂപ കിഴിവും ലഭിക്കുന്നു. എന്നാൽ ഇതൊരു പരിമിത കാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
Read More: BSNL 365 Days Plan: ഒരുവട്ടം recharge ചെയ്താൽ മതി, ഈ Prepaid പ്ലാനിനെ കുറിച്ച് അറിയാമോ?
വിദേശത്തുള്ളവർക്ക്, ലണ്ടനിലെ നതിംഗ് സോഹോ സ്റ്റോറിൽ നിന്ന് നേരത്തെ പർച്ചേസ് ചെയ്യാം. ജൂൺ 1-ന് രാവിലെ 11 മണി മുതൽ ഇവിടെ നിന്നും നേരിട്ട് വാങ്ങാം.