Nothing Phone 2a Coming Soon: നതിങ്ങിന്റെ വില കുറഞ്ഞ Nothing Phone 2a ഉടൻ ഇന്ത്യയിൽ! വിലയും ഫീച്ചറുകളും…

Updated on 05-Feb-2024
HIGHLIGHTS

ദൈനംദിന ആവശ്യങ്ങൾക്ക് ഇണങ്ങുന്ന ഫോൺ എന്ന രീതിയിലാണ് Nothing Phone 2a അവതരിപ്പിക്കുക

മുമ്പ് വന്നിട്ടുള്ള 2ന് സമാനമായ ഫീച്ചറുകളോടെ നതിങ് ഫോൺ 2a വരുമെന്നാണ് സൂചന

2 ആകർഷക നിറങ്ങളിലായിരിക്കും നതിങ് ഫോൺ 2a പുറത്തിറങ്ങുന്നത്

കുറഞ്ഞ ബജറ്റിൽ പുതിയ Nothing Phone വരുന്നു. Nothing Phone 2a ഉടനെ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ കമ്പനി ഇതുവരെ കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

എന്നാൽ മുമ്പ് വന്നിട്ടുള്ള 2ന് സമാനമായ ഫീച്ചറുകളോടെ നതിങ് ഫോൺ 2a വരുമെന്നാണ് സൂചന. ഇത് നിങ്ങളുടെ ബജറ്റിന് താങ്ങാനാവുന്ന ഫോണായിരിക്കും. പെർഫോമൻസ് നതിങ് ഫോൺ 2aയേക്കാൾ കുറവായിരിക്കും.

Nothing Phone 2a ഉടൻ വരും

ദൈനംദിന ആവശ്യങ്ങൾക്ക് ഇണങ്ങുന്ന ഫോൺ എന്ന രീതിയിലാണ് നതിങ് ഫോൺ 2a അവതരിപ്പിക്കുക. നതിങ് ഫോൺ 1നേക്കാൾ ആധുനിക ടെക്നോളജി ഇതിൽ ഉപയോഗിക്കുന്നതായിരിക്കും. മേക്കിങ്ങിലും പെർഫോമൻസിലുമെല്ലാം നിരാശപ്പെടേണ്ടി വരില്ലെന്ന സൂചനയും കമ്പനി നൽകുന്നു.

നതിങ്ങിന്റെ വില കുറഞ്ഞ Nothing Phone 2a ഉടൻ ഇന്ത്യയിൽ! വിലയും ഫീച്ചറുകളും…

Nothing Phone 2a വില

നതിങ് ഫോൺ 2-ന്റെ കുറഞ്ഞ ബജറ്റായിരിക്കും ഈ ഫോൺ. അതായത് പ്രീമിയം വേരിയന്റിനേക്കാൾ വില കുറവാണ്. നതിങ് ഫോൺ 2ന് 44,999 രൂപയായിരുന്നു വില. എന്നാൽ 2aയ്ക്ക് ആയിരമോ അയ്യായിരമോ കുറവുണ്ടായിരിക്കും. ചില റിപ്പോർട്ടുകളിൽ പറയുന്നത് 35,000 രൂപയിൽ താഴെയായിരിക്കാം ഇതിന്റെ വില എന്നാണ്.

എന്നായിരിക്കും ലോഞ്ച്?

2 ആകർഷക നിറങ്ങളിലായിരിക്കും നതിങ് ഫോൺ 2a പുറത്തിറങ്ങുന്നത്. കറുപ്പും വെളുപ്പും നിറങ്ങളിൽ ഫോൺ വിപണിയിൽ എത്തിക്കും. വരുന്ന ആഴ്ചകൾക്കുള്ളിൽ ഫോൺ പുറത്തിറങ്ങിയേക്കും. MWC 2024 ഇവന്റിൽ ഫോൺ 2a ലോഞ്ച് ചെയ്യുമെന്നാണ് ചില സൂചനകൾ.

സ്പെസിഫിക്കേഷനുകൾ

6.7 ഇഞ്ച് 120Hz OLED സ്‌ക്രീനായിരിക്കും ഫോണിലുണ്ടാകുക. MediaTek Dimensity 7200 ചിപ്‌സെറ്റാണ് 2aയിലുണ്ടാകുക. 8 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള ഫോണായിരിക്കും ഇത്. ഇതിന് 4,500mAh അല്ലെങ്കിൽ 4,800mAh ആയിരിക്കും ബാറ്ററിയെന്നാണ് റിപ്പോർട്ടുകൾ.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Nothing OS 2.5 ആയിരിക്കും OS. നതിങ് ഫോൺ 2 സീരീസിൽ ഉപയോഗിച്ച അതേ ഡിസൈനായിരിക്കും കുറഞ്ഞ 2a വേർഷനിലും ഉണ്ടാകുക. എന്നാൽ മുൻഗാമിയിലുണ്ടായിരുന്ന അത്ര LED ലൈറ്റുകൾ ഇതിൽ ഉൾപ്പെടുത്തിയേക്കില്ല. കൂടാതെ ഫോണിന് വ്യത്യസ്തമായൊരു ക്യാമറ ലേഔട്ടും ഉണ്ടായിരിക്കും.

Read More: 108MP ട്രിപ്പിൾ Camera, അൾട്രാ ബൗൺസ് ആന്റി ഡ്രോപ് Display! Honor X9b ഇന്ത്യയിലേക്ക്

നതിങ് ഫോൺ 2 എയുടെ മെയിൻ ക്യാമറ 50 മെഗാപിക്സൽ ആയിരിക്കും. ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന ഫോണായിരിക്കും ഇത്. ഇതിന് 32 മെഗാപിക്‌സൽ സെൽഫി ക്യാമറയായിരിക്കും കമ്പനി ഉൾപ്പെടുത്തുക.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :