First Sale Today: Nothing Phone 2a ആദ്യ സെയിലിൽ 4000 രൂപയുടെ കിഴിവ്! ഓഫർ വിശദമായി…

First Sale Today: Nothing Phone 2a ആദ്യ സെയിലിൽ 4000 രൂപയുടെ കിഴിവ്! ഓഫർ വിശദമായി…
HIGHLIGHTS

Nothing Phone 2a ആദ്യ വിൽപ്പന ഇന്ന് ആരംഭിക്കുന്നു

നതിങ് ആദ്യമായി ബജറ്റ് സെഗ്മെന്റിൽ റിലീസ് ചെയ്ത ഫോണാണിത്

മാർച്ച് 12 മുതലാണ് സെയിൽ ആരംഭിച്ചിട്ടുള്ളത്

Nothing Phone 2a ആദ്യ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. മാർച്ച് 5ന് ലോഞ്ച് ചെയ്ത ജനപ്രിയ ഫോണാണ് Nothing Phone (2a). നതിങ് ആദ്യമായി ബജറ്റ് സെഗ്മെന്റിൽ റിലീസ് ചെയ്ത ഫോണെന്ന പ്രത്യേകതയും നതിങ്ങിനുണ്ട്. ഫോൺ ലോഞ്ച് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് വിൽപ്പനയും നടക്കുന്നത്. ഇന്ന് ഫോൺ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഇന്ത്യയിൽ വിറ്റുതുടങ്ങും.

Nothing Phone 2a

മാർച്ച് 12 മുതലാണ് സെയിൽ ആരംഭിച്ചിട്ടുള്ളത്. ഈ ആദ്യ സെയിലിൽ നതിങ് ഫോണിന് വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലി ഡേ 1 ഓഫർ എന്ന രീതിയിലാണ് ഓഫർ ലഭ്യമാകുക. ഈ ഓഫറിൽ 19,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ഇതിൽ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളുമുണ്ടാകും.

nothing phone 2a VS Nothing Phone 2
nothing phone 2a

Nothing Phone 2a ഫീച്ചറുകൾ

6.7 ഇഞ്ച് FHD+ സ്‌ക്രീനാണ് ഫോണിലുള്ളത്. 120Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണ് നതിങ് ഫോൺ 2a. ഇതിന് 1,300nits പീക്ക് ബ്രൈറ്റ്നെസ് വരുന്നു. 4nm ഡൈമെൻസിറ്റി 7200 പ്രോ സിപിയുവും മാലി ജി610 എംസി4 ജിപിയുവും ചേർന്ന ഫോണാണിത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Nothing OS 2.5-ൽ ഇത് പ്രവർത്തിക്കുന്നു. നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകൾ നതിങ് ഉറപ്പുനൽകുന്നു. ഇതൂകൂടാതെ 3 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും ലഭിക്കുന്നതായിരിക്കും. 45W ചാർജിങ്ങുള്ള സ്മാർട്ഫോണാണ് നതിങ് ഫോൺ 2a. ഇതിന് 5,000mAh ബാറ്ററിയുണ്ട്. ഫോട്ടോഗ്രാഫി പ്രേമികൾ പ്രതീക്ഷിക്കുന്നതെല്ലാം ഇതിലുണ്ടാകും.

ക്യാമറ എങ്ങനെ?

50MP OIS വരുന്ന മെയിൻ ക്യാമറയാണ് നതിങ് ഫോൺ 2എയിലുള്ളത്. ഇതിന് 50MP അൾട്രാവൈഡ് ലെൻസും 32MP സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിയ്ക്കായി ഇതിൽ വൈഫൈ 6, ബ്ലൂടൂത്ത് 5.3 എന്നിവയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഫോൺ ഇൻ-സ്ക്രീൻ ഫിംഗർപ്രിൻ്റ് റീഡർ ലഭിക്കുന്നു.

ആദ്യ സെയിലും ഓഫറുകളും

നതിങ്ങിന്റെ മിഡ് റേഞ്ച് മോഡൽ നിങ്ങൾക്ക് ഫ്ലിപ്കാർട്ട് വഴി പർച്ചേസ് ചെയ്യാവുന്നതാണ്. 23,999 രൂപയ്ക്കാണ് നതിങ് ഫോൺ ഇന്ത്യയിലെത്തിയത്. എന്നാൽ ആദ്യസെയിലിൽ ഇത് നിങ്ങൾക്ക് 19,999 രൂപയിൽ വാങ്ങാം. ബാങ്ക് ഓഫറുകൾ ചേർത്തതിന് ശേഷമുള്ള വിലയാണ്. ആക്സിസ് ബാങ്കുകൾക്കും മറ്റുമാണ് ഫ്ലിപ്കാർട്ട് ഓഫർ നൽകിയിരിക്കുന്നത്. 8GB റാമും, 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്.

Read More: 3 വേരിയന്റുകളിൽ Samsung Galaxy A55 എത്തി! വില Surprise ആണോ?

വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫോൺ വിറ്റഴിഞ്ഞുവെന്നാണ് മനസിലാക്കുന്നത്. എങ്കിലും ഉടനെ തന്നെ ഫ്ലിപ്കാർട്ട് അടുത്ത സ്റ്റോക്ക് ചേർത്ത് സെയിൽ ആരംഭിച്ചേക്കും. നതിങ് ഫോൺ വാങ്ങുന്നവർക്ക് ഡെലിവറിയ്ക്ക് അഞ്ച് ദിവസത്തിന് ശേഷം പെർപ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ നേടാം. ഒരു വർഷത്തെ സബ്സ്ക്രിപ്ഷനാണ് ഇങ്ങനെ ലഭിക്കുക. നതിങ്ങിന്റെ വെബ്‌സൈറ്റ് വഴി ഇത് നിങ്ങൾക്ക് ക്ലെയിം ചെയ്യാവുന്നതാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo