Nothing സബ് ബ്രാൻഡിന്റെ CMF Phone 1 ഉടൻ പുറത്തിറങ്ങും. ഇതുവരെ സ്മാർട് വാച്ച്, TWS, ചാർജറുകളാണ് സിഎംഎഫ് വിപണിയിൽ എത്തിച്ചിരുന്നത്. ഇപ്പോഴിതാ ബ്രാൻഡ് ആദ്യമായി തങ്ങളുടെ സ്മാർട്ഫോണുമായി വിപണി പിടിക്കാൻ വരുന്നു.
CMF by Nothing-നെ കുറിച്ച് സാക്ഷാൽ കാള്‍ പെയ് ആണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഫോണിന്റെ പ്രധാന ഡിസൈനും സൂചിപ്പിച്ചാണ് കാൾ പെയ് ട്വീറ്റ് ചെയ്തിരിക്കുന്നത്. CMF Phone 1 ഉടൻ വരുമെന്നാണ് നതിങ് സ്ഥാപകൻ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നതിങ് ഫോൺ (3) അടുത്ത വർഷമായിരിക്കും ലോഞ്ച് ചെയ്യുക.
നതിംഗ് ഫോൺ 2a-യുടെ റീബ്രാൻഡഡ് മോഡലായിരിക്കും സിഎംഎഫ് ഫോണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ ശരി വയ്ക്കുന്ന അപ്ഡേറ്റല്ല ഇപ്പോൾ വന്നിട്ടുള്ളത്. നതിങ് ഫോണിൽ നിന്നും വ്യത്യസ്തമായ ഡിസൈനിലായിരിക്കും സിഎംഎഫ് ഫോൺ വരുന്നത്.
120Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണായിരിക്കും CMF ഫോൺ 1 നുള്ളത്. 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഇത്. ഫോണിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഈ സിഎംഎഫ് ഫോണിലുണ്ടാകുക. ഇതിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നതിംഗ് ബഡ്‌സിന് സമാനമായ റൊട്ടേറ്റിംഗ് ഡയൽ ഇതിലുണ്ടാകും. വീഗൻ ലെതർ ബാക്ക് ഡിസൈനിൽ ഓറഞ്ച് നിറത്തിലായിരിക്കും ഫോൺ അവതരിപ്പിക്കുക.
മീഡിയാടെക് ഡൈമൻസിറ്റി 7200 SoC-യിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ സിഎംഎഫ് 1 സപ്പോർട്ട് ചെയ്യുമെന്നാണ് സൂചന. ഇതിൽ 5,000 mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ സ്മാർട്ഫോൺ 45W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നുമെന്നും സൂചനയുണ്ട്.
വരാനിരിക്കുന്ന സിഎംഎഫ് ഫോൺ എന്തായാലും ഒരു ബജറ്റ്-ഫ്രെണ്ട്ലി ഡിവൈസായിരിക്കും. ഇതുവരെ എത്തിയ നതിങ് ഫോണുകൾക്ക് ഏകദേശം 40,000 രൂപ വിലവരും. പിന്നീട് ഈ ഫോണുകളുടെ വില 30,000 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ 25,000 രൂപയ്ക്കാണ് നതിങ് ഫോൺ 2a വിപണിയിൽ എത്തിച്ചത്.
Read More: Best Prepaid Plan: ജിയോയോ എയർടെലോ അല്ല, അടിപൊളി Netflix പ്ലാൻ തരുന്നത് Vi
സിഎംഎഫ് ഫോൺ 1 ഏകദേശം 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണായിരിക്കും. നതിങ് ഫോൺ 2എയേക്കാൾ വില കുറവായിരിക്കും സബ്-ബ്രാൻഡിലെ ഫോണിന്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.