CMF By Nothing: എടാ മോനേ, CMF ഫോൺ വരുന്നെന്ന്! ഉറപ്പിച്ച് Nothing
Nothing സബ് ബ്രാൻഡിന്റെ CMF Phone 1 ഉടൻ പുറത്തിറങ്ങും
CMF by Nothing-നെ കുറിച്ച് കാള്‍ പെയ് ആണ് അറിയിച്ചിരിക്കുന്നത്
CMF Phone 1 ഉടൻ വരുമെന്നാണ് നതിങ് സ്ഥാപകൻ വ്യക്തമാക്കിയിട്ടുള്ള
Nothing സബ് ബ്രാൻഡിന്റെ CMF Phone 1 ഉടൻ പുറത്തിറങ്ങും. ഇതുവരെ സ്മാർട് വാച്ച്, TWS, ചാർജറുകളാണ് സിഎംഎഫ് വിപണിയിൽ എത്തിച്ചിരുന്നത്. ഇപ്പോഴിതാ ബ്രാൻഡ് ആദ്യമായി തങ്ങളുടെ സ്മാർട്ഫോണുമായി വിപണി പിടിക്കാൻ വരുന്നു.
CMF Phone പ്രഖ്യാപനമെത്തി!
CMF by Nothing-നെ കുറിച്ച് സാക്ഷാൽ കാള്‍ പെയ് ആണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഫോണിന്റെ പ്രധാന ഡിസൈനും സൂചിപ്പിച്ചാണ് കാൾ പെയ് ട്വീറ്റ് ചെയ്തിരിക്കുന്നത്. CMF Phone 1 ഉടൻ വരുമെന്നാണ് നതിങ് സ്ഥാപകൻ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നതിങ് ഫോൺ (3) അടുത്ത വർഷമായിരിക്കും ലോഞ്ച് ചെയ്യുക.
നതിംഗ് ഫോൺ 2a-യുടെ റീബ്രാൻഡഡ് മോഡലായിരിക്കും സിഎംഎഫ് ഫോണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ ശരി വയ്ക്കുന്ന അപ്ഡേറ്റല്ല ഇപ്പോൾ വന്നിട്ടുള്ളത്. നതിങ് ഫോണിൽ നിന്നും വ്യത്യസ്തമായ ഡിസൈനിലായിരിക്കും സിഎംഎഫ് ഫോൺ വരുന്നത്.
CMF Phone 1 സ്പെസിഫിക്കേഷൻ
120Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണായിരിക്കും CMF ഫോൺ 1 നുള്ളത്. 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഇത്. ഫോണിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഈ സിഎംഎഫ് ഫോണിലുണ്ടാകുക. ഇതിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നതിംഗ് ബഡ്‌സിന് സമാനമായ റൊട്ടേറ്റിംഗ് ഡയൽ ഇതിലുണ്ടാകും. വീഗൻ ലെതർ ബാക്ക് ഡിസൈനിൽ ഓറഞ്ച് നിറത്തിലായിരിക്കും ഫോൺ അവതരിപ്പിക്കുക.
മീഡിയാടെക് ഡൈമൻസിറ്റി 7200 SoC-യിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ സിഎംഎഫ് 1 സപ്പോർട്ട് ചെയ്യുമെന്നാണ് സൂചന. ഇതിൽ 5,000 mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ സ്മാർട്ഫോൺ 45W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നുമെന്നും സൂചനയുണ്ട്.
വിലയെ കുറിച്ചുള്ള സൂചനകൾ
വരാനിരിക്കുന്ന സിഎംഎഫ് ഫോൺ എന്തായാലും ഒരു ബജറ്റ്-ഫ്രെണ്ട്ലി ഡിവൈസായിരിക്കും. ഇതുവരെ എത്തിയ നതിങ് ഫോണുകൾക്ക് ഏകദേശം 40,000 രൂപ വിലവരും. പിന്നീട് ഈ ഫോണുകളുടെ വില 30,000 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ 25,000 രൂപയ്ക്കാണ് നതിങ് ഫോൺ 2a വിപണിയിൽ എത്തിച്ചത്.
Read More: Best Prepaid Plan: ജിയോയോ എയർടെലോ അല്ല, അടിപൊളി Netflix പ്ലാൻ തരുന്നത് Vi
സിഎംഎഫ് ഫോൺ 1 ഏകദേശം 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണായിരിക്കും. നതിങ് ഫോൺ 2എയേക്കാൾ വില കുറവായിരിക്കും സബ്-ബ്രാൻഡിലെ ഫോണിന്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile