New Leak: iPhone 17 Pro മോഡലുകളും Google Pixel കോപ്പിയടിയാണോ?

New Leak: iPhone 17 Pro മോഡലുകളും Google Pixel കോപ്പിയടിയാണോ?
HIGHLIGHTS

iPhone 17 Pro, പ്രോ മാക്സ് എന്നിവയുടെ ക്യാമറയെ കുറിച്ചും ഇപ്പോൾ സൂചനകൾ വരുന്നു

ഗൂഗിൾ പിക്സൽ 9 Pro-യുമായി ക്യാമറ മൊഡ്യൂളിന് സാമ്യം വന്നേക്കും

വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോൺ വരുന്ന സെപ്തംബറിലായിരിക്കും ലോഞ്ച്

വരാനിരിക്കുന്ന iPhone 17 സീരീസുകളുടെ ഡിസൈൻ പുതുമയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചേഞ്ച് വേണമത്ര, ചേഞ്ച്, എന്ന് പറഞ്ഞവർക്ക് 2025-ൽ Apple കാത്തുവയ്ക്കുന്നത് ഡിസൈൻ മാറ്റങ്ങളാണ്. എന്നാൽ പുത്തൻ ഐഫോണുകളുടെ ഡിസൈൻ മാറുമ്പോഴും കോപ്പിയടിയാണല്ലോ എന്നാണ് പരക്കെയുള്ള ട്രോൾ.

iPhone 17 ഡിസൈൻ

ഐഫോൺ 17 ബേസിക് മോഡലുകളുടേതായി പുറത്തിറങ്ങിയ ചില ഫോട്ടോകൾ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. iPhone 17 Pro, പ്രോ മാക്സ് എന്നിവയുടെ ക്യാമറയെ കുറിച്ചും ഇപ്പോൾ സൂചനകൾ വരുന്നു. ഗൂഗിൾ പിക്സൽ 9 Pro-യുമായി ക്യാമറ മൊഡ്യൂളിന് സാമ്യം വന്നേക്കും.

iPhone 17 Pro പിക്സൽ 9 പ്രോ കോപ്പിയോ?

വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോൺ വരുന്ന സെപ്തംബറിലായിരിക്കും ലോഞ്ച്. എന്നാലും ഫോണിലെ പുതുമയെ കുറിച്ച് അറിയാനാണ് എല്ലാവർക്കും ആകാംക്ഷ. ഇതുവരെ പിന്തുടർന്ന പരമ്പരാഗത പിൻ പാനലിനെ പ്രോ മോഡലിലും കാണില്ല. ഗൂഗിൾ പിക്സൽ 9 പ്രോയിലെ പോലെ ചതുരാകൃതിയിലുള്ള ക്യാമറ ബമ്പായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

not only iphone 17 but upcoming pro models camera design also resemble to google pixel 9 pro
പ്രതീകാത്മക ചിത്രം

അപ്‌ഡേറ്റ് ചെയ്‌ത ക്യാമറ ഐലാൻഡ് ലംബമായ ക്രമീകരണത്തിലായിരിക്കും വരുന്നത്. ഇത് അലുമിനിയം ഫ്രെയിമിൽ നിർമിച്ച ഫോണായിരിക്കും. ടൈറ്റാനിയം ബോഡിയിൽ നിന്ന് ഇത് വലിയൊരു മാറ്റമാണ്. അലൂമിനിയത്തിലേക്കുള്ള നീക്കം കുറച്ചുകൂടി ഭാരം കുറഞ്ഞ ഫോണാക്കി മാറ്റും. ദീർഘകാല ഉപയോഗത്തിന് ഇത് ഉപകരിക്കുമെന്ന് മാത്രമല്ല, വിലയിലും കാര്യമായ മാറ്റമുണ്ടാകും. കാരണം അലുമിനിയം ടൈറ്റാനിയത്തേക്കാൾ ചെലവ് കുറഞ്ഞതാണ്.

Upcoming iPhone: പ്രോസസറും മറ്റ് ഫീച്ചറുകളും

ഐഫോൺ 17 പ്രോ മോഡലുകളിൽ A19 പ്രോ ചിപ്പ് ഉൾപ്പെടുത്താനാണ് തീരുമാനിച്ചുട്ടള്ളതെന്നാണ് റിപ്പോർട്ട്. ഇത് മൂന്നാം തലമുറ 3nm സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കും. നിലവിലെ iPhone മോഡലുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പവർ കപ്പാസിറ്റിയും ഇവയ്ക്കുണ്ടാകും.

പിന്നിൽ മാത്രമല്ല ഐഫോൺ 17 മുന്നിലെ ഡിസൈനെ കുറിച്ചും ചില സൂചനകളുണ്ട്. മുൻവശത്ത്, ഡൈനാമിക് ഐലൻഡിനെ ചുരുക്കുകയാണെന്നാണ് റിപ്പോർട്ട്. മൈഡ്രൈവേഴ്സ് റിപ്പോർട്ടിൽ പറയുന്നത്, കൂടുതൽ ഒതുക്കമുള്ള ഡൈനാമിക് ഐലൻഡിനൊപ്പം മെലിഞ്ഞ ബെസൽ ഡിസൈനും വരുമെന്നാണ്.

Also Read: കിടിലം ഓഫർ! 128GB iPhone 15 Plus 14000 രൂപ വെട്ടിക്കുറച്ചു, വാങ്ങാൻ ഇപ്പോൾ ലാഭാം!

മെറ്റലൻസ് സാങ്കേതിക വിദ്യയുടെ ഉപയോഗം ഫോണിന് ഭംഗി ഇരട്ടിപ്പിക്കും. അതുപോലെ നൂതന ഹാർഡ് വെയർ സപ്പോർട്ടും ഈ ഫോണുകളിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo