1 മണിക്കൂർ വരെ വാട്ടർ റെസിസ്റ്ററന്റ് ;നോക്കിയയുടെ XR20 ഇതാ എത്തി

Updated on 04-Aug-2021
HIGHLIGHTS

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കി

Nokia XR20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Nokia XR20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂർ വരെ വെള്ളത്തിൽ കിടന്നാലും ഇതിനു ഒരു പ്രശ്നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാൻ ഈ ഫോണുകൾക്ക് സാധ്യമാകുന്നതാണ് .മറ്റു ഫീച്ചറുകൾ നോക്കാം .

NOKIA XR20 -സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080 x 2400 പിക്സൽ റെസലൂഷനും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോ എന്നിവയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  Qualcomm’s 8nm പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത്  (two Cortex-A76 @ 2.0GHz + six Cortex-A55 @ 1.8GHz).

മറ്റു ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 13 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 

അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  4310mAh ന്റെ( 18W wired and 15W Qi wireless charging) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4GB RAM/ 64GB വേരിയന്റുകൾക്ക് £399 (roughly Rs. 25,220) രൂപയും കൂടാതെ 6GB RAM/ 128GBവേരിയന്റുകൾക്ക്  cost £449 (roughly Rs. 39,402) രൂപയും ആണ് വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :