നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .Nokia X10, X20 എന്നി സ്മാർട്ട് ഫോണുകളാണ് ഏപ്രിൽ 8നു വിപണിയിൽ പ്രതീക്ഷിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് Nokia X10, X20 എന്നി സ്മാർട്ട് ഫോണുകൾ .
അതുപോലെ തന്നെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും Snapdragon 480 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ മുതൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുന്നുണ്ട് എന്നാണ് .
ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി ഫോണുകളാകും നോക്കിയ ഈ പുറത്തിറക്കുന്ന Nokia X10, X20 എന്നി സ്മാർട്ട് ഫോണുകൾ .നോക്കിയയുടെ എക്സ് സീരിയസ്സുകളിൽ കൂടുതൽ സ്മാർട്ട് ഫോണുകൾ ഉടനെ വിപണിയിൽ പ്രതീക്ഷിക്കാം .
വിലയുടെ ഏകദേശ രൂപം നോക്കുകയാണെങ്കിൽ Nokia X10 എന്ന സ്മാർട്ട് ഫോണുകളുടെ ഏകദേശ വില വരുന്നത് EUR 300 ആണ് .6 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങുന്ന മോഡലുകൾക്കാണ് ഈ വില പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ Nokia X20 ഫോണുകളുടെ ഏകദേശ വില വരുന്നത് EUR 349 രൂപയാണ് .