digit zero1 awards

4000mAhന്റെ ബാറ്ററിയിൽ നോക്കിയ 2 എത്തുന്നു വില 6500 രൂപ ?

4000mAhന്റെ ബാറ്ററിയിൽ നോക്കിയ 2 എത്തുന്നു വില 6500 രൂപ ?
HIGHLIGHTS

നോക്കിയായുടെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ

 

നോക്കിയായുടെ 6 പുറത്തിറങ്ങിക്കഴിഞ്ഞു .പക്ഷെ നോക്കിയായുടെ 6 നു വിപണിയിൽ വേണ്ടത്ര ആവശ്യക്കാർ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം .അതിന്റെ പ്രധാന കാരണം അതിന്റെ വില തന്നെയായിരുന്നു .ഒരു ആവറേജ് സ്മാർട്ട് ഫോൺ മാത്രമായിരുന്നു നോക്കിയ 6 .

എന്നാൽ ഇപ്പോൾ നോക്കിയ 2 വിപണിയിൽ എത്തുന്നു .ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ വില വെറും 6500 രൂപയ്ക്ക് അടുത്താണ് .ഉടൻതന്നെ ഈ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം.

ഇതിന്റെ ഡിസ്‌പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 4.7ഇഞ്ചിന്റെ ഡിസ്‌പ്ലേ ആണുള്ളത് .720*1280 പിക്സൽ റെസലൂഷൻ ആണുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 6500 രൂപയ്ക്ക് അടുത്താണ് .നോക്കിയ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് . 

ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ഹെഡ് ഫോണുകൾ

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo